സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്
ഡയറിക്കുറിപ്പ്
പ്രിയ കൂട്ടുകാരെ, 15-4-20 ചൊവ്വ ഞാൻ ഇന്ന് വളരെ സന്തോഷത്തിലാണ്.കാരണം ഇന്ന് വിഷു വാണല്ലോ. ഇന്ന് രാവിലെ എന്റെ അച്ഛൻ കണി കാണിച്ചു തന്നു. സാക്ഷാൽ ഉണ്ണികൃഷ്ണൻ.മുല്ലപ്പൂവിൽ അണിഞ്ഞ് അതിസുന്ദരമായി കാണപ്പെട്ടു.കൂട്ടത്തിൽ കണിക്കൊന്നപ്പൂവും ,ക സവുമുണ്ടും, ചക്കയും മാമ്പഴവും ആഭരണവുമെല്ലാം കണി കണ്ടു. ആ പിന്നെ എനിക്ക് എന്റെ മാതാപിതാക്കൾ കൈനീട്ടം തന്നു - പക്ഷേ എന്നത്തേയും പ്പോലെ ഈ വിഷുദിനത്തിൽ പൂത്തിരിയും മത്താപ്പും വിഷു ചക്രവും ഓലപ്പടക്കവും ഒന്നുമില്ലായിരുന്നു. കൊറോണ വൈറസ് എന്ന അപകടകാരിയാണ് കാരണം. അതേ അപകടകാരിയായ കൊറോണ വൈറസ് .അത് ആളുകളിലേക്ക് പടർന്ന് പിടിക്കുകയാണ്.അത് ബാധിച്ച് യൂറോപ്പിൻ രാജ്യങ്ങളിൽ മരണമടഞ്ഞു. നമ്മുടെ കൊച്ചു കേരളത്തേയും ആഞ്ഞു കുലുക്കിയിരിക്കുന്നു .അതിനാൽ നമ്മുടെ സുരക്ഷയ്ക്കു വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞാൻ ആദ്യം കോവിഡ് - 19 നെക്കുറിച്ച് അറിഞ്ഞപ്പോൾ ഭയപ്പെട്ടു. പക്ഷേ എന്റെ അമ്മ എനിക്ക് മനസ്സിലാക്കി തന്നു. നമ്മൾ ഈ സാഹചര്യത്തിൽ ആശങ്കപ്പെടുകയല്ല ചെയ്യേണ്ടത് പകരം ജാഗ്രത പാലിച്ച് അതിനെ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത് എന്ന്. നമ്മൾ എല്ലാവരും ശരീരം കൊണ്ടുള്ള അകലം പാലിച്ച് മനസ്സു കൊണ്ടുള്ള അടുപ്പം മുറുക്കി കെട്ടി പ്രതിരോധിക്കാം ജീവിക്കാം. എനിക്ക് ഉറക്കം വരുന്നുണ്ട്.ഞാൻ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി അകലം പാലിച്ച് ഉറങ്ങട്ടെ.......,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ