എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണം

എല്ലാ ജീവജാലങ്ങളും  അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ  ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ  പരിസ്ഥിതി  സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്. എന്നാൽ ഈ കാലഘട്ടത്ത്  മറ്റു ജീവജാലങ്ങളിൽ നിന്നും  വ്യത്യസ്തമായി മനുഷ്യന്റെ  നിലനിൽപ്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി ഭവിക്കുന്നു. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്തു ജീവിക്കുന്നു .പക്ഷേ തിരിച്ചൊന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലത്തിനിടയിൽ മനുഷ്യൻ പല മേഖലകളിലും വളരെ പുരോഗതി നേടിയിട്ടുണ്ട്.  പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന്നിന്നും ശരിയായ അറിവില്ല. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് അവനു ഇന്നും വലിയ ധാരണയില്ല. മനുഷ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രകൃതി സംരക്ഷണം ആവശ്യമില്ല എന്നാണു ചിലർ വാദിക്കുന്നത് .ഈ തോതിലുള്ള  ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കണം. മനുഷ്യൻ ഒരു നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന  പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഗൃഹത്തെ മരുപ്രദേശം ആക്കി മാറ്റും. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും അത്. അതുകൊണ്ട്  പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പി ക്കണം. ദൈവത്തിൻറെ  സ്വന്തം നാട് എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത് . എന്നാൽ ഇപ്പോൾ  മനുഷ്യർ മരങ്ങളും ചെടികളും  വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു അവസ്ഥ നമ്മുടെ പരിസ്ഥിതിക്ക്  ദോഷമാണെന്ന് നമ്മൾ ചിന്തിക്കണം. മനസ്സുകൊണ്ട്  നമുക്ക് പരിസ്ഥിതിയെ സ്നേഹി ക്കാം... എന്തെല്ലാം കാര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് നമ്മുടെ അധ്യാപകർ നമ്മുക്ക് പഠിപ്പിച്ചുതന്നിട്ടുളളത്. അതിനാൽ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാം.... സംരക്ഷിക്കാം.

ഷിബിന
6:B S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം