(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ലോകം മൊത്തം രോഗം നിറയും
കലാമിതെന്തെ മുത്തശ്ശാ...
കൊറോണയെന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നല്ലോ
എങ്ങനെ നാമീ വൈറസിനെ
തടഞ്ഞു നിർത്തും മുത്തശ്ശാ...
വൈറസിനെ തടയാനായ്
വഴികൾ പലതുമങ്ങുണ്ടല്ലോ
സർക്കാർ തന്ന നിർദ്ദേശങ്ങൾ
പാലിക്കുക നാമൊന്നായി
തിന്നണമുമ്പേ കൈയും വായും
ശുചിയാക്കീടുക നിത്യം നാം
എന്നാൽ നമുക്കീ വൈറസിനെ
തടഞ്ഞു നിർത്താം പൊൻകുഞ്ഞേ.