മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/നാടിനെ നടുക്കിയ ഭീകരൻ
നാടിനെ നടുക്കിയ ഭീകരൻ
ഒരു ഗ്രാമത്തിൽ അമ്മുവെന്നും മിന്നുവെന്നും പേരുള്ള രണ്ടു കുട്ടികളുണ്ടായിരുന്നു അവർ രണ്ടു പേരും കൂടി ഒരു ദിവസം ചന്തയിൽ പോയി ചന്തയിൽ എത്തിയപ്പോൾ അവിടെ ആരെയും കാണുന്നില്ല ആരോടാ ഒന്ന് ചോദിക്കുക...മിന്നു പറഞ്ഞു അപ്പോഴാണ് അതുവഴി ഒരു പോലീസ് വന്നത്. അമ്മു ചോദിച്ചു എന്താണ് പോലീസങ്കിൾ ഇന്ന് ചന്തയിൽ ആരും വരാത്തത്. അപ്പോൾ പോലീസ് പറഞ്ഞു നിങ്ങൾ ഒന്നും അറിയിഞ്ഞില്ലേ....? കൊറോണയെന്ന മഹാമാരി നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്...കൊറോണയോ..! അതെന്തുജീവിയാ...? അമ്മു ചോദിച്ചു. ജീവിയല്ല അതൊരു വൈറസ് ആണ് നമ്മുടെ ശരീരത്തിൽ കയറിയാൽ ചുമയും, പനി യും ഒക്കെ ഉണ്ടാകും ചിലപ്പോൾ മരണം വരെ സംഭവിക്കാം...അതുകൊണ്ട് നിങ്ങൾ ആരും പുറത്ത് ഇറങ്ങി നടക്കാൻ പാടില്ല. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം ,ആരോടും അടുത്ത് ഇടപഴക്കാനും പാടില്ല....മനസ്സിലായില്ലേ കുട്ടികളേ....പോലീസ് പറഞ്ഞത് ശരിയാണ് നമ്മുക്ക് വീട്ടിൽ തന്നെ ഇരിക്കാം ഈ മഹാമാരിയെല്ലാം മാറിയിട്ട് നമ്മുക്ക് ഒരുമിച്ചു കളിക്കാം..അല്ലേ മിന്നൂ....ശരിയാ എങ്കിൽ നമുക്ക് വീട്ടിലേക്കു പോകാം ജാഗ്രതയോടെ ഇരുന്നാലേ നമ്മുക്കും നമ്മുടെ നാടിനും രക്ഷയുള്ളൂ....പോലീസ് അങ്കിളിനോട് നന്ദി പറഞ്ഞ് അവർ വീട്ടിലേക്ക് നടന്നു പോയി.........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ