Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അവധിക്കാലം
ഒരു അവധിക്കാലം കൂടി വന്നു .പക്ഷേ എനിക്ക് ഈ അവധിക്കാലം രസമുള്ളതായി തോന്നിയില്ല. കാരണം കൊറോണ യെന്ന മഹാമാരി എന്റെ അവധിക്കാലം നശിപ്പിച്ചു; എന്താണെന്നോ നമ്മുടെ സ്കൂൾ വാർഷികം നടന്നില്ല. പരീക്ഷയും ഉണ്ടായില്ല സ്കൂളുകളൊക്കെ വേഗം അടച്ചു.ചൈനയിൽ ഉണ്ടായ രോഗം നമ്മുടെ നാട്ടിലും എത്തി. ടി.വി.യിലും പത്രത്തിലുമൊക്കെ ഇതാണ് വാർത്ത.പക്ഷി പനി വന്നപ്പോൾ കുറെ കോഴികളെ നമ്മുടെ ആൾക്കാർ കൊന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം ഒരു ഭീകരൻ തന്നെ.ഇനി മനുഷ്യരെയും കൊല്ലുമോ എനിക്ക് പേടി തോന്നി. ഞാൻ അമ്മയോട് ചേദിച്ചു, അമ്മയെന്നെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഇനി അറിയാനൊരു മാർഗ്ഗം മാത്രം ദിവസവും പത്രം വായിക്കുക വാർത്തയും കേൾക്കുക. അങ്ങനെ ഞാൻ പത്രവായന തുടങ്ങി. ഈ രോഗത്തെ ഇല്ലാതാക്കാൻ നമ്മൾ വീട്ടിൽ തന്നെ ഇരിക്കുക സാമൂഹിക അകലം പാലിക്കുകയും വേണം.പുറത്തു പോയി വന്നാലുടൻ സോപ്പുപയോഗിച്ച് കൈ കഴുകുക .മുഖാവരണവും കൈയുറയും ധരിക്കുകയും വേണം. അച്ഛൻ പുറത്ത് പോയി വന്നാൽ കുളിച്ചേ അകത്ത് കയറൂ .എനിക്കിത് പുതിയൊരു അനുഭവമാണ്. എന്നാലും കൂട്ടുകാരില്ലാതെ എത്ര നാൾ ഇരിക്കും. അപ്പോഴാണ് ടീച്ചർ ഞങ്ങൾക്ക് വർക്ക് ഷീറ്റ് തന്നത്. കുഞ്ഞരങ്ങ് " എന്നാണിതിന്റെ പേര്.ഇപ്പോൾ വെറോരു പരിപാടി കൂടിയുണ്ട്. ഞങ്ങൾ കുട്ടികൾ വീട്ടിലിരുന്ന് മടിയൻമാരാവാതെ ഇരിക്കാൻ ടീച്ചർ ഒരുക്കിയ മത്സരം. ഇത് ഒരു മത്സരമല്ല കേട്ടോ നല്ല ഒരു കളി. ഈ അവധിക്കാലത്ത് ഞങ്ങൾക്ക് ടീച്ചർ നൽകിയ സമ്മാനം. അകലെയാണെങ്കിലും ടീച്ചർ ഞങ്ങളുടെ അടുത്തുള്ളതായി തോന്നും.
ശിവ ന ന്ദ. ടി.വി
|
3 A ജിഎൽപിഎസ് നീലേശ്വരം ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|