ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/അപ്പുണ്ണിയും കുഞ്ഞാടും
അപ്പുണ്ണിയും കുഞ്ഞാടും
അപ്പുണ്ണി ഒരു വികൃതി കുട്ടി ആയിരുന്നു കാണാൻ സുമുഖൻ അല്ലെങ്കിലും അവനെ എല്ലാവർക്കും ഇഷ്ടമായിരുന്നു മൂത്തവർ പറഞ്ഞാൽ അവൻ അനുസരിക്കും ആപത്തുകളിൽ ആരെയും തന്നാൽ കഴിയും വിധം സഹായിക്കും അപ്പുണ്ണി ഒരു പാവപ്പെട്ടവനായിരുന്നു അവന്റെ വീട് ഒരു ചെറിയ കുടിലും ആ കുടിലിൽ അവനു സ്വന്തം എന്ന് പറയാൻ അവന്റ അമ്മയും അച്ഛനും പിന്നെ അവൻ ഓമനിച്ചു വളർത്തുന്ന ഒരു കുഞ്ഞാടും അവന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു അവന്റെ അമ്മയാകട്ടെ ഒരു അസുഖക്കാരിയും അച്ഛൻ ജോലി ചെയ്തു കിട്ടുന്ന ശമ്പളം അവന്റെ അമ്മയ്ക്ക് മരുന്നിനു പോലും തികയില്ല അപ്പുണ്ണിക്ക് അവൻ ജീവനെ പോലെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരനുണ്ട് അവൻ ആരാണെന്നു അറിയണ്ടേ അവന്റെ കുഞ്ഞാട് കുഞ്ഞാടിനെ പകൽ കെട്ടാറില്ല അതിനാൽ പുല്നാമ്പുകളും പച്ചിലകളും തിന്നു അവൻ തുള്ളിച്ചാടി നടക്കും വൈകുമ്പോൾ അപ്പുണ്ണിയെ നോക്കി വഴി അരുകിൽ നില്കും അവനെ കാണുമ്പോൾ തുള്ളിച്ചാടി ഓടിച്ചെല്ലും കുഞ്ഞാടിനെ കുളിപ്പിക്കുന്നതും തീറ്റ കൊടുക്കുന്നതും അപ്പുണ്ണി തന്നെ കുഞ്ഞാടിന് പലരും വില വെച്ചു എന്നാൽ അവൻ കൊടുക്കാൻ സമ്മതിച്ചില്ല അവൻ പഠിക്കാൻ മിടുക്കനായിരുന്നു അവന്റെ അച്ഛനും അമ്മയ്ക്കും തീരെ അറിവ് ഇല്ലായിരുന്നു അതുകൊണ്ട് തന്റെ മകനെ പഠിപ്പിച്ചു മിടുക്കൻ ആക്കണം എന്നായിരുന്നു അവരുടെ ചിന്ത അപ്പുണ്ണി അഞ്ചാം ക്ലാസ്സിലായിരുന്നു പഠിക്കുന്നത് അപ്പുണ്ണിക്ക് ഒരു ചീത്ത കൂട്ടുകെട്ടും ഇല്ലായിരുന്നു അവൻ എപ്പോഴും പറയും നല്ലതെന്നു കേൾക്കാൻ ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കഴിയില്ല വർഷങ്ങൾ വേണം ചീത്ത എന്നു കേൾക്കാൻ ഒരു നിമിഷം മതി എന്ന് അവൻ എല്ലാവരോടും പറയും അങ്ങനെ അവൻ ക്ലാസ്സിൽ ഒന്നാമനാകുകയും അദ്ധ്യാപകരുടെ കണ്ണിലുണ്ണി ആവുകയും ചെയ്തു അങ്ങനെ ഇരിക്കെ പെട്ടെന്നൊരു ദിവസം അവന്റ അമ്മ ആശുപത്രിയിൽ അഡ്മിറ്റായി ഒരു പാട് പൈസ ആവശ്യമായി വന്നു അവസാനം അവന്റ അച്ഛൻ ആ കുഞ്ഞാടിനെ ഒരാൾക്ക് വിറ്റു അങ്ങനെ അവന്റെ അമ്മയുടെ അസുഖം കുറഞ്ഞു വീട്ടിൽ വന്നു എന്നാൽ അപ്പുണ്ണിക്ക് ഒരു സന്തോഷവും ഇല്ലായിരുന്നു അപ്പുണ്ണി ഭയങ്കര വിഷമത്തിൽ ആയിരുന്നു അവൻ ആഹാരം കഴിക്കില്ല സ്കൂളിൽ പോകുകയില്ല അങ്ങനെ ഒന്നിനോടും ഒരു താല്പര്യവും ഇല്ലാതായി അവൻ ആരോടും ഒന്നും മിണ്ടുകയും ഇല്ല ഇത് കണ്ടു അവന്റെ അച്ഛന് ഭയങ്കര വിഷമം ആയി അവനെ ഒരു ഡോക്ടറിന്റ അടുത്ത് കൊണ്ടുപോയി ഡോക്ടർ പറഞ്ഞു ഇങ്ങനെ പോയാൽ അപ്പുണ്ണി ഒരു മാനസിക രോഗിയായി മാറും ഇതുകേട്ട് അവന്റെ അച്ഛൻ അമ്പരന്നുപോയി എങ്ങനെയും ആ ആടിനെ തിരിച്ചു കൊണ്ടുവരണം എന്ന തീരുമാനമായി അങ്ങനെ അപ്പുണ്ണിയുടെ അച്ഛൻ ആടിനെ വാങ്ങിയ ആളിന്റെ അടുത്ത് പോയ് കാര്യം പറഞ്ഞു ഇതുകേട്ട് അയാൾക്ക് ഭയങ്കര സങ്കടം വന്നു അയാൾ അപ്പുണ്ണിയുടെ അച്ഛനോട് പറഞ്ഞു ആടിനെ വീട്ടിൽ കൊടുപോകാൻ ഞാൻ തന്ന പൈസ കുറേശ്ശേയായി തന്നു തീർത്താൽ മതി എന്നു അങ്ങനെ അപ്പുണ്ണിയുടെ അച്ഛൻ കുഞ്ഞാടുമായി വീട്ടിൽ വന്നു ഇതുകണ്ട അപ്പുണ്ണിയുടെ ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു അവൻ അത്രയ്ക്ക് കുഞ്ഞാടിനെ സ്നേഹിച്ചിരുന്നു എന്നു അപ്പോഴാണ് അവർക്കു ബോധ്യമായത്. അവരുടെ കണ്ണുകളിൽ ആനന്ദ കണ്ണുനീർ നിറഞ്ഞു. ആ കാഴ്ച്ച നോക്കി നിൽക്കെ അവിടെ സന്തോഷത്തിന്റെയും സമാദാനത്തിന്റെയും നഷ്ടപ്പെട്ട ദിനങ്ങൾ തിരിച്ചു വന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ