കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ലീ വെൻലിയാങ്
ലീ വെൻലിയാങ് കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇപ്പോൾ ലോകം.... കോവിഡ് 19 എന്ന രോഗം ലോകത്തെ വിഴുങ്ങികഴിഞ്ഞു...... ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരുമാർഗം വ്യക്തി ശുചിത്വം തന്നെയാണ്..... പരിസരശുചിത്വം പാലിച്ചാൽ മാത്രമേ.....നമുക്ക്.... വ്യക്തിശുചിത്വം പാലിക്കാൻ ആവൂ..... ഉത്ഭവസ്ഥാനം ചൈന..... ഇതിനുമുൻപുതന്നെ...... നമ്മുടെ പരിശ്രമം ആരംഭിക്കാമായിരുന്നു..... എന്നാൽ.....രോഗം ആരംഭിച്ചത് മറച്ചുവെച്ചുകൊണ്ട് ചൈന ലോകത്തോട് ഒരു വലിയ അപരാധമാണ് കാട്ടിയത്... ഈ രഹസ്യം ലോകത്തോട് വിളിച്ചുപറഞ്ഞ ആ ഡോക്ടറെ നാം ഇന്നും ഓർക്കണം... 'ലീ വെൻലിയാങ് ' ചൈന മറച്ചുവെച്ച സത്യമായിരുന്നു ഇദ്ദേഹം പുറത്തുവിട്ടത്.....വുഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രവിദഗ്ദ്ധനായിരുന്നു ലീ വെൻലിയാങ്.... സോഷ്യൽ മീഡിയയിൽ സജീവമായിരുന്നഅദ്ദേഹം 2019 Dec- 30 ന് ലോകത്തെ ഞെട്ടിപ്പിച്ച ആ വാർത്ത പുറത്തുവിട്ടു.... പ്രത്യേകതരം ന്യുമോണിയ ബാധിച്ച ഏഴുപേരെക്കുറിച്ചുള്ള വിവരമായിരുന്നു അതിൽ.... വുഹാനിലെ മത്സ്യ മാംസ മാർക്കറ്റിൽ ജോലിക്കാരായ ഇവരിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്... പകർന്നതാകാം ഈ രോഗം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ സംശയം... ഇത് പുറത്തുവിട്ടത് തന്നെ.... കുഴപ്പത്തിൽ ചാടിച്ചെന്നവിവരം.... മനസ്സിലാക്കിയ അദ്ദേഹം... അത് തിരുത്താൻ ശ്രമിച്ചെങ്കിലും ആ വാർത്ത ലോകമെങ്ങും പടർന്നിരുന്നു.... ഇത് പുറത്തുവിട്ട രാത്രി തന്നെ ആശുപത്രി അധികൃതർ ലീ വെൻലിയാങിനെ വിളിച്ച് താക്കീത് നൽകിയിരുന്നു... പിറ്റേന്ന് പോലീസ് വിളിച്ചുവരുത്തി.... നിയമവിരുദ്ധമായി ഇനി ഒന്നും ചെയ്യില്ലെന്ന് ഉറപ്പുവരുത്തി അദ്ദേഹത്തെ തിരികെ വിടുകയായിരുന്നു അവർ..... അപ്പോഴും.... അവിടത്തെ നിയമപാലകരുടെ മുന്നിൽ അത് നിയമവിരുദ്ധമായിരുന്നു... അതിനുശേഷം ഈ രോഗം ലോകത്തെ...... മുഴുവൻ വീഴുങ്ങുകയായിരുന്നു..... രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാണാനെത്തിയ വ്യക്തിയെ അദ്ദേഹം മാസ്ക് ധരിക്കാതെ... പരിശോധിച്ചു... കുറച്ചു നാളുകൾക്കു ശേഷം.... രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ അദ്ദേഹം സ്വയം തടവിലാ കുകയായിരുന്നു.... രോഗബാധ സ്ഥിരീകരിച്ച അദ്ദേഹം.... 2020 ഫെബ്രുവരി 7 ന് തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ... അന്തരിച്ചു... ലോകം മാതൃകയാക്കേണ്ട ഒരു വ്യക്തിയാണ് ലീ വെൻലിയാങ്... ഇതുപോലെ.... ലോക രക്ഷയ്ക്കു വേണ്ടി ജീവൻ ദാനം ചെയ്ത ധാരാളം ആരോഗ്യപ്രവർത്തകർ നമ്മുടെ.... നാട്ടിലുണ്ട്.... അവർക്കെല്ലാം വേണ്ടി 2020 അന്താരാഷ്ട്ര നഴ്സിംഗ് വർഷമായി ആചരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ