ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ ശുചിത്വം -രോഗ പ്രതിരോധം
ശുചിത്വം -രോഗ പ്രതിരോധം
പരിസ്ഥിതിയെ പറ്റിയും, ശുചിത്വം -രോഗ പ്രതിരോധം എന്നീ വിഷയത്തെ പറ്റിയും എന്റെ ചെറിയ മനസ്സിന്റെ തോന്നലുകൾ ആണ് ഞാൻ പങ്കുവെക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക - സാംസ്ക്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ച നാം പരിസ്ഥിതി - ശുചിത്വ രംഗത്ത് വളരെ പിന്നിൽ ആണ് . കലകളുടെ നാട് ,നിളയൊഴുകുന്ന നാട്, കേരവൃക്ഷങ്ങളുടെ നാട് എല്ലാമായ നാം ചപ്പുചവറുകളുടെ കൂടി നാട് എന്ന് പറയേണ്ട ഗതികേടിൽ ആണ്. പൊതു സ്ഥലത്ത് തുപ്പുക , ചപ്പ് ചവറുകൾ നിക്ഷേപിക്കുക, മലമൂത്ര വിസർജനം നടത്തുക എന്നീ ഉപദ്രവങ്ങൾ നടത്തുന്നവരും ധാരാളം. തുടർന്ന് രോഗങ്ങൾ പെരുകുന്നു, രോഗികൾ പെരുകുന്നു . നിപ്പയെ പോലും പ്രതിരോധിച്ചവരാണ് നാം. പക്ഷേ ചില തിരിച്ചറിവും നമുക്ക് വേണം. ഒരു ചുക്ക് കാപ്പി കൊണ്ട് ചെറിയപനിയെ പോലും പ്രതിരോധിച്ചിരുന്ന നമുക്ക് ഇന്ന് ഭയമാണ് വരുന്ന അസുഖങ്ങൾ പേടിപ്പിക്കുന്നവയും ആണ്. മരം ഒരു വരം എന്ന് പറയുന്ന നാം മരം വെട്ടും, വനം കത്തിക്കും, വന്യജീവികളെ കൊന്ന് തിന്നും. ഭൂമി അമ്മയാണ് എന്ന് അവകാശപ്പെട്ട നാം അമ്മയുടെ ഹൃദയം പിളർന്ന് കല്ല് പൊട്ടിച്ച് എടുക്കും, കുഴൽ കിണർ കുഴിക്കും. പണത്തിന് ഒരു വിലയും ഇല്ലെന്ന് കോവിഡ് തെളിയിച്ചു കഴിഞ്ഞു. പണം ഉണ്ടാക്കാൻ ഓടി നടന്നിരുന്ന മനുഷ്യർ ഇന്ന് മരണഭയത്താൽ വീട്ടിൽ ഇരിക്കുന്നു. ചിന്തിക്കുക നമുക്ക് വേണ്ടി മുൻ തലമുറ കരുതി വെച്ചതിൽ നിന്ന് എന്താണ് നാം അടുത്ത തലമുറക്ക് നൽകുന്ന ശുദ്ധജലം, വായു, ഭൂമി എന്നിവ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം