ഉള്ളടക്കത്തിലേക്ക് പോവുക

സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/അച്ഛന്റെ കുറുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = അച്ഛന്റെ കുറുമ്പി | color= 2 <!-- 1 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ഛന്റെ കുറുമ്പി

 
മിന്നുവും അച്ഛനും കൂടി കടൽ തീരത്തെ പഞ്ചാര മണലിൽ കൂടി ഓടി കളിക്കുക യായിരുന്നു. പെട്ടന്ന് അവൾ കടലിന്റെ അടുത്തേക് ഓടി പോയി. അച്ഛൻ പറഞ്ഞു മോളെ... അങ്ങോട്ടൊന്നും പോകരുത് ട്ടോ. അവൾ കുറച്ചു കുറുമ്പി ആയത് കൊണ്ട് തന്നെ അച്ഛൻ പറഞ്ഞത് കേൾക്കാതെ കടലിന്റെ അടുത്തേക് പോയി. തിരമാലയിൽ കളിക്കുന്നതിനിടയിൽ വലിയ ഒരു തിരമാല വന്നു. അവൾ തെന്നി വീണു. കണ്ടു നിന്നിരുന്ന അപ്പു എന്ന ഒരു ഏട്ടൻ ഓടി വന്ന് അവളെ രക്ഷിച്ചു. കൂടെ അച്ഛനും എത്തി. എന്നിട്ട് അവൾ ശാന്തമായതിന് ശേഷം അവളോട് പറഞ്ഞു, മോളെ... തിരമാലയിൽ കളിക്കുമ്പോൾ ശ്രദ്ധിക്കണം.... കൂടെ ആളില്ലാതെയൊന്നും പോകരുത് ട്ടോ. അത് കേട്ടപ്പോൾ അവൾക്ക് സങ്കടമായി. അച്ഛൻ പറഞ്ഞത് കേൾക്കാതെ പോയത് കൊണ്ടല്ലേ എനിക്ക് ഇങ്ങിനെ സംഭവിച്ചത് എന്നോർത്ത് അവൾ തേങ്ങി തേങ്ങി കരഞ്ഞു

ബിൻസിയ നസ്‌റിൻ. പി
5 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


<