ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/നഷ്ടബോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നഷ്ടബോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ടബോധം

ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. വാർഷികാഘോഷത്തിന് ഇനി കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ. എല്ലാവരും പരിപാടികൾ പരിശീലിക്കുന്ന തിരക്കിലാണ്. ഒപ്പം വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പും. ഞാനാണ് എന്റെ കൂട്ടുകാരികളെ ഒപ്പന പഠിപ്പിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പഠനത്തിന്റെ ഇടവേളകളിൽ ഞങ്ങൾ ഒപ്പന പരിശീലനവും തുടങ്ങി .ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ കൂട്ടുകാരികളെ ഒപ്പന പഠിപ്പിക്കാൻ എനിക്കു.കഴിഞ്ഞു.

അടുത്ത ദിവസം പത്രം വായിച്ചപ്പോഴാണ് ഞാൻ "കൊറോണ "എന്ന മഹാമാരിയെപ്പറ്റി അറിഞ്ഞത്. ഈ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണത്രേ. ഞാൻ വിചാരിച്ചു, അത് ചൈനയിലല്ലേ. ഇന്ത്യയിലേക്കൊന്നും വരില്ലായിരിക്കും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കൊറോണ അതിന്റെ സംഹാരതാണ്ഡവം തുടങ്ങി ക്കഴിഞ്ഞെന്ന് എനിക്കു മനസ്സിലായി. ലോകത്തെ അപ്പാടെ വിഴുങ്ങുകയാണ്ആ വൈറസ്.

പെട്ടെന്നൊരു ദിവസം ഞങ്ങൾ ആ വാർത്ത കേട്ടു. നാളെ മുതൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും അടച്ചിടുകയാണ്. അവധി കിട്ടുന്നത് ഞങ്ങൾക്ക് എപ്പോഴും സന്തോഷമായിരുന്നു. എന്നാൽ ഈ അവധി എന്നിൽ വല്ലാത്ത നഷ്ടബോധമാണ് ഉണ്ടാക്കിയത്. കൂട്ടുകാരും സങ്കടത്തിലായിരുന്നു. ഏറെ പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്ന വാർഷികാഘോഷം ഇനിയെന്നുനടക്കും? എന്തൊക്ക പ്രതീക്ഷകളായിരുന്നു !എല്ലാം വെറുതെയായി. പരീക്ഷ പോലും മാറ്റിവെച്ചു. പഠിച്ചതൊക്കെ വെറുതെ യായിപ്പോയല്ലോ എന്നുപോലും തോന്നിപ്പോയി. ഇനിയെന്നാണാവോ കൂട്ടുകാരെയൊക്കെ ഒന്നു കാണാൻ പറ്റുക !

ജുവൈരിയത്ത് .എം.പി
6 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം