സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കിളിയുടെ വിലാപം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കിളിയുടെ വിലാപം

കുഞ്ഞിക്കിളിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്. ആ കിളി അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു. എന്തോ ആപത്ത് പിണഞ്ഞത് പോലെയുള്ള കിളിയുടെ പെരുമാറ്റത്തിൽ ഞങ്ങൾക്ക് അത്ഭുതം തോന്നി. ഞാനും കൂട്ടുകാരിയും കൂടി അടുത്തു ചെന്നു നോക്കി. അവിടെ കണ്ട കാഴ്ച ഞങ്ങളെ കരയിപ്പിക്കുന്നത് ആയിരുന്നു. കിളിയുടെ തകർന്നുകിടക്കുന്ന കൂടും, പൊട്ടിച്ചിതറിയ രണ്ടു മുട്ടയും നിലത്തു കിടക്കുന്നു. അല്പം മാറി മുട്ടയിൽ നിന്നും വിരിയാറായ് കിളിക്കുഞ്ഞ് പിടഞ്ഞു മരിക്കുന്ന കാഴ്ച. എന്തൊരു ദയനീയമായ കാഴ്ച. ഇന്നലെവരെ എന്തൊരു സന്തോഷത്തിലായിരുന്നു ഞങ്ങൾ. പലപ്പോഴും ഇന്റർ വെൽ സമയത്ത് ഞങ്ങൾ കിളിക്കൂടിനടുത്ത് പോകുമായിരുന്നു. കിളിയുടെ സന്തോഷവും കലപില കൂട്ടലും കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. ചെറിയ ഇലകളും നാരുകളും കൊണ്ടുണ്ടാക്കിയ കൊച്ചു കൂടു എന്തൊരു ഭംഗിയായിരുന്നു മുട്ട വിരിയുന്നതും കാത്ത് ഞങ്ങൾ ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു. സ്കൂൾ ബസിൽ നിന്നിറങ്ങിയാൽ ഞങ്ങൾ ഓടി ചെല്ലുന്നത് കിളിക്കൂടിനടു ത്തേക്കായിരുന്നു അടുത്തേക്കായിരുന്നു. ഫസ്റ്റ് ബെൽ അടിക്കുമ്പോൾ കിളിയോട് യാത്ര പറഞ്ഞ് ഞങ്ങൾ ക്ലാസിലേക്ക് പോകും. എല്ലാം അവസാനിച്ചിരിക്കുന്നു. ഏതോ വികൃതി കുട്ടിയുടെ ഒരു നിമിഷത്തെ ആശ്രദാ ആ കിളി കുടുംബത്തെ തീരാ ദുഃഖത്തിലാഴ്ത്തി. കൂടെ ഞങ്ങളെയും കൂട്ടുകാരികളുടെ ആ കിളിയുടെ ദുഃഖത്തിൽ പങ്കു ചേർത്തു കൊണ്ട് ഞാൻ അർപ്പിക്കുന്നു. ഒരിറ്റു കണ്ണുനീർ. ഒപ്പം ഒരപേക്ഷയും. വരൂ കൂട്ടുകാരെ നമുക്ക് ചെടികളെയും കിളികളെയും ഈ നാടിനെയും സ്നേഹിക്കാം

അയന റഷീദ്
2 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ