ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ആരോഗ്യ സംരക്ഷണം
ആരോഗ്യ സംരക്ഷണം
കണ്ടുപിടുത്തങ്ങളിൽ ഏറെയും മാനവ ജീവിത സൗകര്യത്തെ പുഷ്ടിപ്പെടുത്താനും മെച്ചപ്പെടുത്തുവാനും ഉള്ളതാണ്. ഇന്ത്യ പോലെ ജനസംഖ്യ ഏറിയ രാജ്യത്ത് രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കണമെങ്കിൽ പ്രധാനമായും സൂക്ഷിക്കേണ്ടത് ആരോഗ്യസംരക്ഷണം ആണ്. ലോകരാജ്യങ്ങൾ ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ വൈറസ്. ഇത് നേരിടാതെ ഇരിക്കണമെങ്കിൽ നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പ്രധാനമായും പാലിക്കേണ്ടത് വ്യക്തിശുചിത്വം. കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതെ ഇരിക്കുക, പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്ക് ധരിക്കുക. ഇങ്ങനെയുള്ള സർക്കാർ മുൻകരുതലുകൾ നാം പാലിച്ചാൽ നമുക്ക് കൊറോണ വൈറസ് നിന്ന് മുക്തി നേടാൻ സാധിക്കും. വ്യക്തി ശുചിത്വ പോലെതന്നെ ഏറ്റവും പ്രധാനമാണ് ആരോഗ്യ ശുചിത്വം. ഏതെങ്കിലും വ്യക്തികളിൽ കൊറോണാ വൈറസിന്റെ ലക്ഷണങ്ങൾ കാണുന്നെങ്കിൽ നാം അവരുമായി ബോധപൂർവം അകലം പാലിക്കണം. കൈ കഴുകൽ, സാനിറ്ററി സാറിന്റെ ഉപയോഗം എന്നിവ ജീവിതശൈലി ആക്കിയാൽ കൊറോളയുടെ വ്യാപനം കുറയ്ക്കുവാൻ സാധിക്കും. പ്ലാസ്റ്റിക്, കാർഡ് ബോർഡ് തുടങ്ങിയ പ്രതലങ്ങളിൽ ദിവസങ്ങളോളം ആയുസ്സുള്ള അതിനാൽ ഇവയുടെ ഉപയോഗങ്ങൾ പരിമിതപ്പെടുത്തണം. നാം താമസിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ വായുസഞ്ചാരം ഉറപ്പാക്കുകയും എ സി യുടെ ഉപയോഗം നിർത്തുകയും ചെയ്യണം. ഇവകൂടാതെ വേനൽ മഴ മൂലം ഉണ്ടാകാനിടയുള്ള ഡെങ്കിയും, എച്ച് വൺ. എൻ വൺ പോലുള്ള പകർച്ചവ്യാധികൾ നേരിടാതെവണ്ണം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് ഹാനികരം അല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയ്ക്ക് പ്രാധാന്യം കൊടുത്താൽ ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ