സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} ദേവന്മാരും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ദേവന്മാരും മനുഷ്യരും ഒത്തൊരുമയോടും ഹിതകാരിയായും വർത്തിക്കുമ്പോഴാണ് ശ്രേയസ്സുണ്ടാകുന്നത് എന്ന് ഭഗവത്ഗീതയിൽ പ്രതിപാദിക്കുന്നു. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതം ദുരിതമയമാക്കുന്ന ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയാക്കുന്നു. ഭൂമി സൗരയുഥത്തിലെ ഒരംഗമാണ് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം. മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയേ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധ ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ജന്തു ജാലങ്ങൾ പരസ്പരാശ്രയത്ത്വത്തിൽ ജീവിക്കുന്നു. ഇവയിൽ മനുഷ്യജീവി മാത്രമാണ് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകരാറിലാക്കുന്നത്. സമഗ്രവും സമീകൃതവുമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ ത്യജിക്കുമ്പോഴുണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്ത്വത്തെയാണ് നാം തകർക്കുന്നതെന്നോർക്കണം. ജല മലിനീകരണം, ഖരമാലിന്യത്തിന്റെ നിർമ്മാർജനപ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായ വൽകരണം മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം, വർണ്ണമഴ, ഭൂമികുലുക്കം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. ഇങ്ങനെ പ്രകൃതി ചൂഷണവും മണ്ണിലും വെള്ളത്തിലും വായുവിലും ഉണ്ടാക്കുന്ന മലിനീകരണവും പരിസ്ഥിതി സന്തുലന ത്തേയും ആവാസ വ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ആതിര
9 D സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം