ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/എല്ലാവർക്കും പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാവർക്കും പൊരുതാം

 
എല്ലാവർക്കും പൊരുതാം - നമ്മൾക്ക്
എല്ലാവർക്കും പൊരുതാം
കോവിഡ് പോലൊരു വൈറസിനെതിരെ
കൈകഴുകി പൊരുാതാം

വസൂരി വന്നു കോളറ വന്നു
പോളിയോ വന്നു ചിക്കൻഗുനിയ വന്നു
പുറകെ നിപ്പയും വന്നു-പോരാളികളായി
നമ്മുടെ മുന്നിൽ ,പൊരുതുകയാണിന്നും
നമ്മൾ പൊരുതുകയാണിന്നും
      
മരണത്തിൻ കാലൊച്ചയിതെങ്ങും
വ്യക്തിഷുചിത്വം പാലിക്കുക നാം.
കോവിഡിൻ വഴിയെ പോകരുതെങ്ങും
വീട്ടിലിരിക്കൂ നാം നാടിൻ നന്മയെ കരുതീട്ട്
                                  
മുമ്പിതു വന്ന വ്യാധിയെയെല്ലാം
തുരത്തിപ്പായിച്ചു മനുഷ്യർ
തുരത്തിപ്പായിച്ചു
കോവിഡും അതുപോൽ തോറ്റോടീടും
നിശ്ചയം അതുതന്നെ
മർത്യൻ കാൽകീഴിൽ തന്നെ

രേവതി വിജയൻ
7A ജി.വി.എച്ച്.എസ്.എസ്. കീഴ്വായ്പൂര്
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത