ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം

15:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വരദാനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വരദാനം

പ്രകൃതി ! അത് ദൈവം തന്ന വരദാനമാണ്.കോടാനുകോടിസസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി ഇന്ന് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ ഭാഗമായ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു. സംരക്ഷിക്കേണ്ട നാം തന്നെ വിനാശകാരികളാകുന്നു. നമ്മുടെ അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ ഭൂമിയിൽ അധ്വാനിച്ച് വിളവ് കായ്തെടുത്ത് സുഭിക്ഷമായി കഴിഞ്ഞിരുന്നു. അതിനാൽ അന്ന് രോഗങ്ങളും കുറവായിരുന്നു. അവർ ആരോഗ്യമുള്ളവരും ആയിരുന്നു. എന്നാലിന്നോ ആഹാര സാധനങ്ങൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. എന്നിട്ട് നമ്മുടെ പ്രകൃതിയെ നശിപ്പിച്ച് ഫ്ളാറ്റുകളും വലിയ സൗധങ്ങളും ഒക്കെ പണിയുന്നു. മുറ്റം മുഴുവൻ ഇന്റർലോക്കിടുന്നു. കുന്നുകൾ ഇടിച്ചു നിരത്തുന്നു. വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നു. കുളവും കായലും നികത്തുന്നു.എന്നിട്ടോ വെള്ളത്തിനായി നെട്ടോട്ടം. മഴക്കാലത്ത് പ്രളയം. വേനൽക്കാലം വറുതി. ഇപ്പോൾ പകർച്ച രോഗവും. ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെ. മനുഷ്യൻ മാത്രം. ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കും എന്ന് പ്രതിജ്ഞയെടുക്കാം. അത് പ്രാവർത്തികമാക്കാം.

ആൻലിയ എസ്
2 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം