ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ഞാൻ
കൊറോണക്കാലത്തെ ഞാൻ
നാട്ടിലെല്ലാവരെയും പേടിപ്പിച്ചു കൊണ്ടാണ് കൊറോണ വന്നത്. കൊറോണ ഒരു വൈറസാണെന്നും ഒരാളിൽ നിന്നും മറ്റൊരാളിലേക്കു പകരുന്നതാണെന്നും അച്ഛൻ പറഞ്ഞു. അതിനെ തടയാനാണ് എല്ലാവരും വീട്ടിലിരിക്കേണ്ടി വന്നത്. പരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് കൊറോണ കാരണം പരീക്ഷയെല്ലാം നിർത്തിവച്ചതായി അറിഞ്ഞത്.ഏട്ടന്റെ മൂന്നു പരീക്ഷയും മാറ്റിവച്ചു.അച്ഛനും അമ്മയും വീട്ടിൽ നിന്ന് ഇറങ്ങാതെയായി. ടി.വി. വാർത്തയിൽ ആരും പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി പറയുന്നതു കേട്ടു.ഞങ്ങളെല്ലാവരും ഒരുമിച്ച് വീട്ടിനകത്തായി. ആരും വെറുതെയിരിക്കരു തെന്നും വായിക്കുകയും ചിത്രം വരയ്ക്കുകയുമൊക്കെ ചെയ്യണമെന്നും അമ്മയും അച്ഛനും പറഞ്ഞു. 365 കുഞ്ഞു കഥകൾ എന്ന പുസ്തകം അച്ഛൻ എടുത്തു തന്നു.രാവിലെ 11.30 വരെ ആ പുസ്തകം വായിക്കും. ഇതു വരെ ഞാൻ 150 കഥകൾ വായിച്ചു. ഏട്ടൻ ആ സമയം പഠിക്കും.അച്ഛനും ഈ സമയം വായിക്കുക തന്നയാണ് ചെയ്യാറ്. അതു കഴിഞ്ഞാൽ ടി.വി. പരിപാടികൾ കാണും. ഇടയ്ക്ക് ചിത്രം വരയ്ക്കും .ഒറിഗാമി ബുക്ക് നോക്കി പേപ്പർ കൊണ്ട് രൂപങ്ങളുണ്ടാക്കും. ഞങ്ങൾ കുറച്ച് പച്ചക്കറിവിത്തുകൾ നട്ടിരുന്നു.അതു നന്നായി മുളച്ചു വരുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം വെള്ളം നനച്ചു കൊടുക്കുന്നുണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. മത്സ്യമൊന്നും കിട്ടാറില്ല. ഭക്ഷണമൊരുക്കിക്കഴിഞ്ഞാൽ അമ്മ ഓഫീസിലേക്കുള്ളത് എന്തൊക്കെയോ എഴുതുന്നതു കാണാം. രാത്രി എല്ലാവരും ടി.വി.യിലെ സിനിമ കാണും. പിന്നെ ഉറങ്ങാൻ കിടക്കും.രാവിലെ ചിലപ്പോൾ വൈകിയാണ് എഴുന്നേല്ക്കാറ്. അപ്പോഴേക്കും അമ്മ രാവിലത്തെ ഭക്ഷണമൊക്കെ തയാറാക്കി വച്ചിട്ടുണ്ടാകും. എന്തായാലും പുറത്തു പോകാൻ പറ്റാത്തത് വല്ലാത്ത വിഷമം തന്നെ ഈ കൊറോണ എപ്പോഴാണ് ഒഴിഞ്ഞു പോകുക. രോഗം വന്നവർക്ക് വേഗം അസുഖം മാറട്ടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ