ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കുഞ്ഞു കോഴിയും പരുന്ത് അമ്മയും
കുഞ്ഞു കോഴിയും പരുന്ത് അമ്മയും
ഒരു കുഞ്ഞു കോഴി അരി തിന്നുകയായിരുന്നു.അകലെ ഒരു മരത്തിൽ ഇരുന്ന് ഒരു പരുന്ത് അത് കാണുന്നുണ്ടായിരുന്നു.പരുന്ത് പറന്നു വന്നു അതിനെ റാഞ്ചിക്കൊണ്ടു പോയി കൂട്ടിൽ കൊണ്ടുവച്ചു."ഞാൻ നിന്നെ ആഹാരം ആക്കാൻ പോവുകയാണ്" എന്തു പറഞ്ഞു.കുഞ്ഞിക്കോഴി കരഞ്ഞുകൊണ്ടു പറഞ്ഞു "പരുന്തമ്മേ ഞാനൊരു പാവമാണ്.എന്നെ കാണാതെ എന്റെ അച്ഛനും അമ്മയും ഒരുപാട് വിഷമിക്കും.നിൻറെ കുഞ്ഞുങ്ങളെ കാണാതിരുന്നാൽ നീയും വിഷമിക്കല്ലേ.ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് വരാം."ശരി നിന്നെ ഞാൻ വിശ്വസിക്കുന്നു പോയി വാ." പരുന്ത് പറഞ്ഞു. കുഞ്ഞിക്കോഴി വീട്ടിലെത്തി അച്ഛനോടും അമ്മയോടും ഒരു യാത്ര പോയി വരാം എന്ന് പറഞ്ഞ് തിരികെ പരുന്തിന്റെ അടുത്തെത്തി.കുഞ്ഞിക്കോഴിയുടെ സത്യസന്ധത കണ്ടു പരന്ത് അതിനെ തിരികെ അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക് വിട്ടു.ജീവിതത്തിൽ സത്യസന്ധത കാണിക്കുന്നവർക്ക് എന്നും നല്ലതേ വരൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ