ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കേൾക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ
കേൾക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ
sumayya 9c ----------------- അവൾ റോഡരികിലൂടെ നടക്കുകയായിരുന്ന. അപ്പോഴാണ് അത് കണ്ടത് ഒരു പത്ത്മണിച്ചെടി. അവൾ അതിന്റെ അടുക്കൽ ചെന്ന് കുറച്ച് നേരം ഇരുന്നു. ശേഷം അവൾ തിരിച്ചുപോയി.രണ്ടാം ദിവസവും അവൾ വന്നു അതിന്റെ അടുക്കൽ ചെന്നിരുന്നു. അങ്ങനെ പതിയെ പതിയെ അവൾ ആ ചെടിയുമായ് അടുത്തു. അവളുടെ ഓരോ വിഷമവും അവൾ അതിനോട് പറഞ്ഞു. അവൾക്ക് അച്ഛനും അമ്മയും ഇല്ല അവൾ അനാഥയായ കുട്ടിയാണെന്നും, കുഞ്ഞമ്മയുടെ കൂടെയാണെന്നും, വലിയദാരിദ്ര്യജീവിതമാണെന്നുമായ എല്ലാ കാര്യങ്ങളും അവൾ അതിനോട് പറഞ്ഞു. അതെല്ലാം പത്തുമണിച്ചെടി കേട്ടു. അങ്ങനെയങ്ങനെ അവർ ഒരുപാടടുത്തു.ഒരു ദിവസം അവൾ പത്തുമണിച്ചെടിയുടെ അടുത്തെത്തി എന്നത്തയയും ഒരു ഉന്മേഷം അതിനുണ്ടായിരുന്നില്ല. എന്തോ ഒരു വിഷമം ഉള്ളതു പോലെ അതൊന്നും അവളോട് തുറന്നുപ്പറഞ്ഞില്ല.അങ്ങനെയങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം അവൾ കുഞ്ഞമ്മയെയും കൂട്ടി പത്തുമണിച്ചെടിയെ കാണാനായി പോയി. പക്ഷെ അത് നിന്നടുത്ത് ഉണ്ടായിരുന്നില്ല. അപ്പോൾ ഒരു കാറിൽ ഒരു സ്ത്രീ വന്നു. അപ്പോൾ അവളുടെ കുഞ്ഞമ്മ അവളോട് പറഞ്ഞു ഇത് നമ്മുടെ വാർഡ് മെമ്പറാണെന്ന്.ആ സ്ത്രീ അവരുടെ അടുക്കൽ ചെന്നു എന്നിട്ട് അവരോട് പറഞ്ഞു, "ഇനി ഒരു മാസത്തേക്ക് ഇതു വഴി പോകാൻ കഴിയില്ല കാരണം റോഡ് വീതി തീരെ കുറവാണ് അതുകൊണ്ട് തന്നെ വീതി കൂട്ടാൻ തീരുമാനിച്ചു".ഇത് പറഞ്ഞതിനു ശേഷം ആ സ്ത്രീ തിരിച്ചുപോയി. അപ്പോൾ അവൾക്ക് മനസ്സിലായി പത്തുമണിച്ചെടിക്ക് അവളോട് എന്താണ് പറയാനുള്ളതെന്ന്. ഒരുപക്ഷെ അത് അവൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ അവൾക്ക് അതിനെ രക്ഷിക്കാൻ കഴിയുമായിരുന്നു. അവൾ അതോർത്ത് തേങ്ങാൻ തുടങ്ങി. കുഞ്ഞമ്മ അവളെ ആശ്വസിപ്പിച്ചു. അതാണ് നമ്മുടെ ഭൂപ്രകൃതി ഈ പത്തു മണിച്ചെടി മാത്രമല്ല പ്രകൃതിയിലെ മനുഷ്യൻ ഒഴിച്ചുള്ള ഓരോ ജീവനും അങ്ങനെയാണ്. മറ്റുള്ളവരുടെ വേദനകൾ കേൾക്കാൻ അവർ തയ്യാറാണ് എന്നാൽ സ്വന്തം വേദനകൾ പുറത്തു കാണിക്കാതെ ഉള്ളിൽ നീറുകയാണ് പാവം ഭൂപ്രകൃതി. നമ്മുടെ ദുഃഖത്തിനിടയിൽ അതിന്റെ ദു:ഖം കൂടി അറിയിച്ച് നമ്മളെ വേദനിപ്പിക്കുന്നില്ല. എന്നാൽ നമ്മളോ ? അറിയുന്നില്ല,ചിന്തിക്കുന്നില്ല, അതിനായ് പരിശ്രമിക്കുന്നില്ല. അതാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വ്യത്യാസം. നാം പ്രകൃതിയെ സ്നേഹിക്കുന്നില്ല. എന്നാൽ പ്രകൃതി നമ്മെ സ്നേഹിക്കുന്നു.എല്ലാവർക്കും പ്രകൃതിയെ സ്നേഹിക്കാൻ കഴിയുന്നൊരു മനസ്സുണ്ടാകട്ടേ എന്നാശംസിക്കുന്നു. ************
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ