ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം രോഗപ്രതിരോധം
ശുചിത്വം രോഗപ്രതിരോധം
നാം നമ്മുടെ ജീവിതത്തിൽ ആദ്യം ശീലമാക്കേണ്ട ദിനചര്യയാണ് ശുചിത്വം. വ്യക്തിശുചിത്വത്തിൽ നിന്ന് പരിസര ശുചിത്വത്തിലേക്ക് നാടിന്റെ ശുചിത്വത്തിലേക്ക് പിന്നീട് രാജ്യത്തിന്റെ ശുചിത്വത്തിലേക്കും നയിക്കും. വ്യക്തിശുചിത്വത്തിനായി ദിവസവും രണ്ട് നേരം കുളിക്കണം. മലമൂത്രവിസർജങ്ങൾ പൊതുസ്ഥലങ്ങളിൽ നടത്തരുത്. പ്ലാസ്റ്റിക്കും ചപ്പുചവറുകളും പുറത്തേക്ക് വലിച്ചെറിയരുത്. അതുവഴി പരിസര ശുചിത്വം നടത്തപ്പെടില്ല. നമ്മുടെ മാലിന്യം നാം തന്നെ സംസ്കരിക്കണം. മാലിന്യത്തെ രണ്ടായി തരം തിരിക്കാം. ജൈവമാലിന്യം എന്നും അജൈവ മാലിന്യം എന്നും. ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ച് ഫലപ്രദമായ ജൈവ വളമായി മാറ്റാം. അജൈവ മാലിന്യം ശേഖരിച്ച് തദ്ദേശ ഭരണസ്ഥാപനങ്ങളിൽ ഇത്തരം മാലിന്യം ശേഖരിക്കുന്ന വോളന്റിയർമാരെ ഏൽപ്പിക്കാം. ഇപ്പോൾ നമ്മുക്ക് ജൈവവളം കിട്ടും. ഇനി ഓരോരുത്തരും അവർക്കാവശ്യമായ പച്ചക്കറികളും നട്ടുവളർത്തുക. അതുവഴി വിഷരഹിത പച്ചക്കറിയുമായി. മാത്രമല്ല നല്ല ആഹാരം കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ദിക്കും.. അപ്പോൾ നമുക്ക് സമൂഹത്തെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ തടയാം. ഇത് തടയാൻ വ്യക്തിശുചിത്വം പാലിക്കണം. കൈകൾ വൃത്തിയായി സോപ്പിടുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. രോഗപ്രതിരോധശേഷി കൂട്ടാൻ നല്ല പോഷക സമ്യദ്ധമായ ആഹാരങ്ങൾ കഴിക്കണം. പഴങ്ങൾ, പാൽ, മുട്ട മീൻ , ഇറച്ചി ഇവയും ശീലമാക്കണം. ധാരാളം ശുദ്ധജലം കുടിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ