ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് ശരീരത്തെ രോഗങ്ങൾക്ക് അടിമപ്പെടാതെ നിർത്തുന്നതിന് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തി കൂട്ടുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ചെറുതായി മഴ നനഞ്ഞാലോ അല്ലെങ്കിൽ വെയിൽ കൊണ്ടാലോ പെട്ടെന്ന് ജലദോഷവും പനിയും ഒക്കെ വരാറുണ്ട്. ശരീരത്തിന് പ്രതിരോധശേഷി കുറവായതാണ് ഇതിനുള്ള പ്രധാന കാരണം. രോഗപ്രതിരോധശേഷി കുറയാതിരിക്കാൻ നമ്മൾ മുൻകരുതൽ എടുക്കേണ്ടത് ആവശ്യമാണ്.കൈ എപ്പോഴും വൃത്തിയായി വെക്കേണ്ടത് രോഗപ്രതിരോധ ത്തിൽ വളരെ പ്രധാനമാണ്. ബാത്ത്റൂമിൻ്റെ വാതിൽ, ബസ്, ട്രെയിൻ മുതലായ പൊതുഗതാഗത സംവിധാനങ്ങൾ, ആശുപത്രി സന്ദർശനം, മറ്റ് പൊതുസ്ഥലങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം നമ്മുടെ കയ്യിൽ അണുക്കൾ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിനുള്ളിൽ എത്തിക്കുകയും ഇത് രോഗം പിടിപെടുന്ന അതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരം വരെ കൈ നല്ല വൃത്തിയായി കഴുകണം. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ടു നേരമെങ്കിലും കൈ കഴുകുന്നത് നല്ലതാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിനുമാത്രം കഴിക്കുകയാണ് വേണ്ടത്. എന്നാൽ കൃത്യമായ ആഹാരക്രമീകരണവും വേണം.കോളിഫ്ളവർ, വെളുത്തുള്ളി, ഇഞ്ചി, വെള്ളരിക്ക എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. അതുപോലെതന്നെ തണ്ണിമത്തൻ, ആപ്പിൾ, മാതളം തുടങ്ങിയ പഴങ്ങളും ധാരാളം കഴിക്കുക. ഇവ രോഗങ്ങൾ പരത്തുന്ന ആളുകളോട് പൊരുതുന്ന അതിന് ആവശ്യമായ ആൻറി _ഓക്സിഡൻറുകൾ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതിന് സഹായകമായ ഭക്ഷണങ്ങളാണ്. പുറത്ത് എത്ര തണുപ്പാണെങ്കിലും ശരീരത്തിൻറെ സുഗമമായ പ്രവർത്തനങ്ങൾക്ക് ജലാംശത്തിൻ്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം