ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അക്ഷരവൃക്ഷം/ നിശ്ശബ്ദത

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിശ്ശബ്ദത | color= 4 }} <poem> <center> നിനച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശ്ശബ്ദത
 


നിനച്ചിരിക്കാതെത്തിയ മഹാമാരി
ഒഴിവുകാലത്തിൻ്റെ ഉത്സാഹം കെടുത്തി
വഴിയരികിലെ കണിക്കൊന്ന പൂവിട്ടു
കാണുവാനാരുമാവഴി വന്നില്ല.
മാവിൻചോട്ടിലെ ആർപ്പുവിളിയില്ല
പുഴയിൽ കുളിയും കളിയുമില്ലാതെയായ്
മൈതാനമൊന്നിലും കൂട്ടുകാരില്ലല്ലൊ
വായനശാലയും ആളൊഴിഞ്ഞാണല്ലോ
ചാരുകസേരയൊഴിയാത്ത നാളുകൾ
പിറുപിറുത്തച്ഛനുണ്ടുമ്മറത്തെപ്പോഴും
ടി.വി.ക്കു മുന്നിൽ എരിഞ്ഞൊടുങ്ങീ ദിനം
ഈ മഹാമാരിക്കറുതി വരുത്തുവാൻ
രാപ്പകൽ കഷ്ടതയേറെ സഹിക്കുവോർ
നാടിനായിട്ടു ,നമുക്കായും ജീവിതം
പടവാളായ് മാറ്റി പടയ്ക്കൊരുങ്ങുന്നവർ
മറക്കാതിരിക്കാമീ ദൈവദൂതൻമാരെ സ്നേഹത്തിനാരാമം തീർത്തു നമിച്ചിടാം

$
ശിവാനി. എം.
8 E ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത