നിനച്ചിരിക്കാതെത്തിയ മഹാമാരി
ഒഴിവുകാലത്തിൻ്റെ ഉത്സാഹം കെടുത്തി
വഴിയരികിലെ കണിക്കൊന്ന പൂവിട്ടു
കാണുവാനാരുമാവഴി വന്നില്ല.
മാവിൻചോട്ടിലെ ആർപ്പുവിളിയില്ല
പുഴയിൽ കുളിയും കളിയുമില്ലാതെയായ്
മൈതാനമൊന്നിലും കൂട്ടുകാരില്ലല്ലൊ
വായനശാലയും ആളൊഴിഞ്ഞാണല്ലോ
ചാരുകസേരയൊഴിയാത്ത നാളുകൾ
പിറുപിറുത്തച്ഛനുണ്ടുമ്മറത്തെപ്പോഴും
ടി.വി.ക്കു മുന്നിൽ എരിഞ്ഞൊടുങ്ങീ ദിനം
ഈ മഹാമാരിക്കറുതി വരുത്തുവാൻ
രാപ്പകൽ കഷ്ടതയേറെ സഹിക്കുവോർ
നാടിനായിട്ടു ,നമുക്കായും ജീവിതം
പടവാളായ് മാറ്റി പടയ്ക്കൊരുങ്ങുന്നവർ
മറക്കാതിരിക്കാമീ ദൈവദൂതൻമാരെ സ്നേഹത്തിനാരാമം തീർത്തു നമിച്ചിടാം
$