ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/'''കഥകൾ'''
കഥകൾ
ഒരു വലിയ ശബ്ദം കേട്ടാണ് കാടുണർന്നത്.ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാ മൃഗങ്ങളും പാഞ്ഞടുത്തു. അവിടുള്ള കാഴ്ച കണ്ട് എല്ലാ മൃഗങ്ങളും ഞെട്ടി. കുറേ മനുഷ്യർ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് കാട്ടിലെ മരങ്ങൾ മുറിക്കുവാനും കുന്നുകൾ ഇടിച്ച് നിരത്തി കെട്ടിടങ്ങൾ ഉണ്ടാക്കാനുമായി വന്നിരിക്കുകയാണ്.ഇത് കണ്ട് മൃഗങ്ങൾ എല്ലാവരും ഞെട്ടി. എല്ലാവർക്കും വളരെ സങ്കടമായി.തങ്ങളുടെ കാടിനെ നശിപ്പിച്ചാൽ ഈ പരിസ്ഥിതിക്ക് ആകെ നാശം സംഭവിക്കും. മൃഗങ്ങളെല്ലാം പരിസ്ഥിതിയുടെ നിലനിൽപ്പായ കാടിനെ നശിപ്പിക്കാൻ വന്ന മനുഷ്യർക്കു നേരെ അക്രമിക്കാനായി ചെന്നു. എന്നാൽ മനുഷ്യർ മൃഗങ്ങളെ തുരത്തിയോടിക്കുകയും കാടിനെ നശിപ്പിക്കുകയും ചെയ്തു.അങ്ങനെ പരിസ്ഥിതിക്ക് വല്ലാത്ത നാശം സംഭവിക്കുകയും അത് മറ്റുള്ള എല്ലാ ജീവജാലങ്ങൾക്കും തകരാറ് സംഭവിക്കുകയും ചെയ്തു. മഴ കിട്ടാതിരിക്കുകയും കാടും നാടുമെല്ലാം വരൾച്ചയിലാവുകയും നശിക്കുകയും ചെയ്തു.
സ്കൂൾ അടച്ചു രണ്ടു ദിവസം വീട്ടിൽ തന്നെ ഇരുന്നപ്പോൾ അപ്പുവിനെ മൈതാനത്ത് പോകണമെന്നു തോന്നി അവൻ അച്ഛൻ പറഞ്ഞത് അനുസരിക്കാതെ മൈതാനത്ത് എത്തി അവിടെ കൂട്ടുകാരെ ആരെയും കാണാൻ കഴിഞ്ഞില്ല അവിടെ നിന്ന് തിരിച്ചു വരുവാൻ തുടങ്ങിയപ്പോൾ ഒരു ശബ്ദം കേട്ടു ഹ ..ഹ ..ഹ. അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവൻ ചിത്രത്തിൽ കണ്ട കൊറോണ വൈറസ്. അവന് പേടിയായി. "എനിക്ക് ആദ്യത്തെ പോലെ രോഗം പരത്താൻഇപ്പോൾ പറ്റുന്നില്ല "കൊറോണ വൈറസ് പറഞ്ഞു. അപ്പുപേടിച്ചു കൊണ്ട് ചോദിച്ചു "അതെന്താണ്" വൈറസ് അപ്പുവിനോട് പറഞ്ഞു" നിങ്ങളെല്ലാവരും മാസ്ക് ധരിക്കുന്നുണ്ട് അപ്പോൾ എനിക്ക് വായുവിലൂടെ വന്ന് മൂക്കിലൂടെകയറാൻ പറ്റുന്നില്ല. പിന്നെ നിങ്ങൾ ഗ്ലൗസുമൊക്കെ ധരിക്കുന്നുണ്ട്.കൂടാതെ കൈകൾ സാനിറ്റൈസറും ഹാന്റ് വാഷും ഉപയോഗിച്ച് കഴുകുന്നു.എല്ലാവരും ഇപ്പോൾ ശുചിത്വം പാലിക്കുന്നുണ്ട്.അതിന് അവർ ഒരു പേരിട്ടിട്ടുണ്ട്.എന്താ അത്."ബ്രേക്ക് ദ ചൈൻ " അപ്പു വിക്കി വിക്കി പറഞ്ഞു."ഹ...ഹ...ഹ ഏതായാലും നിന്നെ കണ്ടത് നന്നായി .നീ മുൻകരുതലുകളൊന്നും എടുത്തിട്ടില്ലല്ലോ? കൊറോണ അവന്റെ അടുത്തേക്ക് നീങ്ങി.അവൻ ആർത്ത് നിലവിളിച്ചു...."എന്താ അപ്പു "അച്ഛൻ അവനെ വിളിച്ചു.അവൻ ഞെട്ടി ഉണർന്നു .അവൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഒക്കെ അച്ഛനോട് പറഞ്ഞു ."അച്ഛാ അച്ഛാ ഞാൻ ഒരിക്കലും അനുസരണക്കേട കാണിക്കില്ല.അച്ഛൻ പറയുന്നത് കേൾക്കും. കൊറോണ വൈറസ് പോകുന്നത് വരെയും കളിക്കാൻ വീട്ടിൽ നിന്നും ഞാൻ ഇറങ്ങില്ല അച്ഛാ.അപ്പു വീട്ടിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.കൊറോണ വൈറസിനെ തുരത്താനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ അവൻ നടത്തി. |