പുറവൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം

ചിന്തിക്കൂ സഹോദരങ്ങളെ ഒരു നിമിഷമെങ്കിലും... കൊറോണ നമ്മെ എന്തൊക്കെ പാo ങ്ങളാണ് പഠിപ്പിച്ചു തന്നത് ....? ഒരു ജലദോഷം വന്നാൽ പോലും ആശുപത്രികളിലേക്കും മെഡിക്കൽ ഷോപ്പുകളിലേക്കും ഓടിച്ചെന്നിരുന്ന മനുഷ്യന് ഇന്ന് ജലദോഷമില്ല' പനിയില്ല, ചുമയില്ല..... എന്തിന് ആയിരകണക്കിന് ടെസ്റ്റുകൾ നടത്തി കൊണ്ടിരിക്കുന്ന ലാബുകളിൽ ആൾക്കൂട്ടങ്ങളില്ല കാത്തിരിപ്പില്ല ഇനിയിപ്പോ രോഗം വരാഞ്ഞിട്ടാണോ അതോ രോഗികൾ ചെല്ലാഞ്ഞിട്ടാണോ .? പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ചെന്നാലേ അസുഖം മാറു എന്ന് ചിന്തിച്ചിരുന്ന ഈ സമൂഹത്തിൽ കൊറോണ കേസ്സുകൾ ഹോസ്പിറ്റലുകൾ ഏറ്റെടുത്തിരിക്കുന് .ജുമുആയും, ദീപാരാധനയും 'കുർബാനങ്ങളുമില്ലാത്തെ ആരാധനാലയങ്ങളൊക്കെ അടഞ്ഞു കിടന്നു പൂരവും വേലയും പള്ളിപ്പെരുന്നാളും നേർച്ചകളില്ലാത്തെ ചടങ്ങുകൾ മാത്രമാക്കി മുന്നാഴ്ച ജുമാ ആ മുടങ്ങിയാൽ ലോകവസാനത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിച്ചവർ ലോകം അവസാനിക്കാതിരിക്കാൻ എത്ര ആഴ്ചകൾ വേണമെങ്കിലും ജുമുആ മുടക്കാമെന്ന് തീരുമാനിച്ചിരിക്കുന്നു. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള എല്ലാ മുഹുർത്തങ്ങളും ആളും ആരവങ്ങളും ആഡoബരമില്ലാത്തെ നടത്താമെന്നും തിരിച്ചറിഞ്ഞു. ആഴ്ചയിൽ ഒരു സിനിമയോ റസ്റ്റോറന്റോ' മാളുകളോ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ ചെന്നില്ലെങ്കിൽ മനസ്സിന്റെ മടുപ്പ് മാറില്ലെന്ന് കരുതിയവർ സ്വന്തം വീടുകളിൽ കുടുംബത്തോടൊപ്പം പാചക - വാതക കസർത്തുകൾ നടത്തി സന്തോഷത്തോടെയിരിക്കുന് .കടലും കടപ്പുറവും, തോടും പുഴയും പുഴവക്കുമെല്ലാം വൃത്തിയോടെ തെളിഞ്ഞ് ശാന്തമായിരിക്കുന്' തലങ്ങും വിലങ്ങുമുള്ള വാഹനങ്ങളുടെ സഞ്ചാരം മൂലം മലിനമായ അന്തരീക്ഷം ശുദ്ധമായിരിക്കുന്നു 'മദ്യം ഒരു നേരമെങ്കിലും സേവിച്ചില്ലെങ്കിൽ വിറയാർന്ന കൈകളുമായി ഭ്രാന്ത് പിടിച്ച അവസ്ഥയിലേക്ക് മാറുമെന്ന് ചിന്തിച്ചവരിൽ ചുരുക്കം ചിലരൊഴികെയുള്ള ആളുകൾ യാതൊരു കുഴപ്പവുമില്ലാത്തെ ദിവസങ്ങളോളം തള്ളി നീക്കുന്നു 'വീടുകൾ മിനുക്കിയും വൃത്തിയാക്കിയും കരകൗശല പണികളും പൂന്തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളുമൊക്കെ വച്ചുപിടിപ്പിച്ച് ആനന്ദം കണ്ടെത്തുന്നു അനാവിശ്യമായ ശീലങ്ങളും യാത്രകളും ചിലവുകളും ഒഴിവാക്കിയാൽ നാം നന്നാവുന്നതിനോടൊപ്പം നാടും നന്നാവുന്നു '." ചിന്തിക്കുന്നവർക്ക് ജീവിതം എനിയും ബാക്കിയുണ്ട്.

ശ്രവ്യ .ആർ
3 പുറവൂർ എ .എൽ .പി എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം