തരുവാം എനിക്കിനി തരൂ എൻ നിറവാർന്ന കാലം. എൻ ചില്ലകൾ സ്വർഗ്ഗമായ് തേൻ മധുരമാം കാലം. ഓർക്കുവിൻ മർത്ഥ്യാ എൻ- ജന്മം സഫലമാം കാലം. നിൻ മഴുവായ കാലൻ എന്നിൽ പതിച്ചൊരാ കാലം. എൻ ഉയിരറ്റ തനുവിനാൽ വിതുമ്പിയ ദ്വിജങ്ങളേറെ. എൻ പൊഴിഞ്ഞൊരിലകളാൽ താപമേറ്റ പുഴുക്കളേറെ. എന്നുടലിലെ രുധിരത്തിന്റ വാസനയറിയുക എൻ കണ്ണിലെ താപത്തിൻ ചൂട് നീ അറിയുക. എൻ മനസ്സിലെ മുറിവു തൻ ആഴമറിയുക. ജീവൻ തൻ വില നീ അറിയുക മർത്ഥ്യാ. നോക്കുവിൻ മർത്ഥ്യരിൽ നിഴലേറ്റ ജീവികൾ കുതിക്കുവാൻ വേണ്ടി കിതക്കുകയാണിന്ന്