ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ലോകം നടുക്കുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PriyankaShobi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം നടുക്കുന്ന വൈറസ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം നടുക്കുന്ന വൈറസ്

ഇന്ന് നമ്മുടെ നാട് അതിമാരകമായ ഘട്ടങ്ങളിലൂടെ കടന്നുപോവുകയാണ്. 2018-19 ൽ പ്രളയം, നിപ തുടങ്ങിയവയാണ് നാടിനെ ഇല്ലാതാക്കാൻ ശ്രമിച്ചതെങ്കിൽ ഇന്ന് കൊറോണ ( കോവിഡ് 19)എന്നാ വൈറസ് ആണ് ഇതിനു ശ്രമിക്കുന്നത്. കൊറോണ (കോവിഡ് 19 - കൊറോണ വൈറസ് ഡിസീസസ് 2019) ആദ്യമായി ചൈനയിൽ ആണ് പടർന്നത്. അവിടെ മാംസാഹാരത്തിനായി ഉപയോഗിക്കുന്ന ഒരു ജീവിയാണ് കൊറോണ വൈറസ് പരത്തുന്നതെന്നു അഭിപ്രായപ്പെടുന്നവരുണ്ട്.ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയാറായിട്ടില്ല. ചൈനയിൽ രോഗം പരത്തിക്കൊണ്ട് ലോകരാജ്യങ്ങളിൽ മിക്കവയും വൈറസിന്റെ പിടിയിലായി. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, യു. എസ്. എ, യു. കെ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം വൈറസ് പടർന്നു പിടിച്ചു. മരണസംഖ്യയിൽ ഏറ്റവും മുന്നിൽ യു. എസ് ആണ്. ലോകത്താകെ ഇതുവരെ ഉള്ള മരണം 1.29 ലക്ഷമാണ്. നമ്മുടെ ഇന്ത്യയിൽ ആദ്യമായി കോറോണവൈറസ് ബാധിക്കുന്നത് നമ്മുടെ സംസ്ഥാനമായ കേരളത്തിലാണ്. പിന്നെ 14 ജില്ലകളെയും ഇത് ബാധിച്ചു. ഇതിൽ നിന്നും രക്ഷ നേടാൻ രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതിൽ ഒരല്പം ആശ്വാസം ഉണ്ടായിട്ടുണ്ട്. കേരളം അതിശക്തമായാണ് കോറോണയെ നേരിടുന്നത്. ഇതിൽ കേരളം തന്നെയാണ് മുന്നിൽ. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഗവണ്മെന്റിനാണ്. നമ്മുടെ സർക്കാരിന്റെ നയപരവും ബുദ്ധിപരവുമായ നീക്കങ്ങൾ നമ്മുടെ നാടിനെ കോറോണയിൽ നിന്നും പെട്ടെന്ന് തന്നെ രക്ഷിക്കും. പക്ഷെ ജനങ്ങൾ ഒന്നിനോടും പൊരുത്തപ്പെടുന്നില്ല. കുറച്ചുപേർ മാത്രമാണ് നിയമം പാലിക്കുന്നതും ലോക്ക്ഡൗണിനെ അനുസരിക്കുന്നതും. മറ്റു ചിലർ ഈ നടപടിയെ അവഗണിക്കുന്നുണ്ട്. ഞങ്ങളെ പോലെയുള്ള കൊച്ചു കുട്ടികൾക്കു പഠിക്കാനോ, അറിവ് നേടാനോ, കൂട്ടുകാരുമൊത്ത് കളിക്കാനോ കഴിയുന്നില്ല. കൂടാതെ ഈ അധ്യയന വർഷം തീരും മുൻപേ ജീവന്റെ ജീവനായ സ്കൂളിൽ നിന്നും പടിയിറങ്ങേണ്ടി വന്നതും, പഠിച്ചു തീരാത്ത പാഠങ്ങളും ചെയ്തു തീർക്കാത്ത വർക്കുകളും പിന്നെ പ്രധാനപ്പെട്ട അവസാന പരീക്ഷകൾ എഴുതാതെയും വാർഷികാഘോഷങ്ങൾ നടത്താതെയും സ്കൂളിനെയും കൂട്ടുകാരെയും പ്രിയപ്പെട്ട അധ്യാപകരെയും പിരിഞ്ഞതിന്റെ വേദന അസഹനീയമാണ്. ഇതുപോലെ ഒരിക്കലും ലോകത്ത് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുതെന്ന് നമുക്ക് സർവേശ്വരനോട് പ്രാർത്ഥിക്കാം.

ജീതു. എസ്. എസ്
4B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം