14:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=മീനുവിന്റെ ചിന്തകൾ | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾ പഠനത്തെ വെറുക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ ഒരാൾ ആയിരുന്നു മീനു. അതിനുകാരണം അവളുടെ മുത്തശ്ശി ആയിരുന്നു. അവൾ അവരോടൊപ്പം എപ്പോഴും സമയം ചിലവഴിച്ചു കൊണ്ടേ ഇരിക്കാൻ ആഗ്രഹിച്ചു. അവളുടെ വീട്ടിൽ അച്ഛനും, അമ്മയും, അനിയത്തിയും എല്ലാവരും ഉണ്ടായിരുന്നു എങ്കിലും, അവളുടെ മനസ്സിൽ ഏറ്റവും ഇടം നേടിയത് മുത്തശ്ശി ആയിരുന്നു. അവൾക്ക് മുത്തശ്ശിയോടൊപ്പം കഥ പറഞ്ഞിരിക്കാനും, മടിയിൽ കിടക്കാനും വലിയ ഇഷ്ടമായിരുന്നു. മടിയിൽ കിടക്കുമ്പോൾ തന്റെ മുടിയിഴകളിലുടെ വിരലോടിക്കും എന്ന് അറിയാവുന്നതുകൊണ്ട് അവൾ എപ്പോഴും മുത്തശ്ശിയുടെ മടിയിൽ കിടക്കുമായിരുന്നു. മുത്തശ്ശിയോടൊപ്പം സമയം ചിലവഴിക്കാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. അങ്ങനെയിരിക്കെ മീനുവിന്റെ മനസ്സിന് വലിയ സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യം അവൾ അറിഞ്ഞു. ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കുന്നത് കാരണം അവളുടെ സ്കൂൾ നേരത്തെ അടച്ചു. അപ്പോൾ മീനുവിന്റെ ചിന്തകളിൽ തന്റെ മുത്തശ്ശിയെ തന്നോട് കൂടുതൽ അടുപ്പിക്കുന്ന ഒരു രോഗം ആയിരുന്നു കൊറോണ. ആ അവധിക്കാലത്ത് അവൾ മുത്തശ്ശിയോട് കൂടുതൽ അടുത്തു. കൊറോണ കാരണം മരണ നിരക്ക് ഉയരുന്നു എന്ന വാർത്ത അവൾ അറിഞ്ഞു. അപ്പോൾ മീനുവിന്റെ ചിന്തകളിൽ ലോക ജനതയെ കൊന്നൊടുക്കുന്ന ഒരു രോഗം ആയിരുന്നു കൊറോണ. അതിനെക്കുറിച്ച് ഒന്നും ആലോചിക്കാതെ മുത്തശ്ശിയോട് കൂടുതൽ അടുത്തു. ഒരു ദിവസം രാത്രി അവൾക്കു ഉറക്കം വന്നതേ ഇല്ല. തനിക്കും തന്റെ കുടുംബത്തിനും കൊറോണ എന്ന രോഗം ബാധിക്കുമോ എന്നതായിരുന്നു അവളുടെ ഉറക്കം കെടുത്തിയത്. മീനുവിന്റെ ചിന്തകൾ പതിയെ അവളെ ഉറക്കത്തിലേക്ക് നയിച്ചു. പിറ്റേ ദിവസം അവൾ കേട്ട വിവരം അവളുടെ കുഞ്ഞു മനസ്സിനെ തീർത്തും തളർത്തുന്നതായിരുന്നു. മുത്തശ്ശി ഇനി ഒരിക്കലും തന്റെ അടുത്തേക്ക് വരില്ല എന്ന സത്യം അവൾക്കു സഹിക്കാനായില്ല. അപ്രതീക്ഷിതമായ മരണം ആയതുകൊണ്ട് ബോഡി പോസ്റ്റ്മാർട്ടത്തിനു അയച്ചു. അപ്പോഴും മീനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീര് പൊടിഞ്ഞു കൊണ്ടേ ഇരുന്നു. പോസ്റ്റ്‌മാർട്ടം കഴിഞ്ഞപ്പോൾ അവൾ അറിഞ്ഞ വാർത്ത തികച്ചും വേദനാജനകം ആയിരുന്നു. തന്റെ മുത്തശ്ശിയുടെ മരണ കാരണം കൊറോണ ആണെന്ന് അവൾ അറിഞ്ഞപ്പോൾ അവൾ കൂടുതൽ തളർന്നു പോയി. മുത്തശ്ശിയെ ഒരു തവണ കൂടി കാണണം എന്ന ആഗ്രഹം അവൾക്കു ഉണ്ടായിരുന്നു. പക്ഷെ അതിനു പോലും അനുവദിക്കാതെ ആശുപത്രി ജീവനക്കാർ മുത്തശ്ശിയുടെ ജഡം എന്തോ ചെയ്തു. എന്താണ് ചെയ്തത് എന്ന് അവൾക്ക് ഇന്നും അറിയില്ല. പിന്നീട് ആരോ പറഞ്ഞ് അവൾ അറിഞ്ഞു ശുചിത്വം ഇല്ലായ്മയിൽ നിന്നാണ് ഇത് പോലെയുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. ഇപ്പോൾ മീനുവിന്റെ ചിന്തകളിൽ തന്റെ മുത്തശ്ശിയെ തന്നിൽ നിന്നും എന്നെന്നേക്കുമായി അകറ്റിയ ഒരു രോഗം ആണ് കൊറോണ.