എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ കൂരിരുട്ടിലെ കെടാവിളക്കുകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOTTIYOOR NSS KUP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂരിരുട്ടിലെ കെടാവിളക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂരിരുട്ടിലെ കെടാവിളക്കുകൾ.
      ചൈനയിലെ  വുഹാനിൻ തുടങ്ങി ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് ജനലക്ഷങ്ങളെ കൊന്നൊടുക്കി, ലക്ഷോപലക്ഷം മരണവുമായി മല്ലിടുന്നു .കോവിഡ് 19 എന്ന കൊറോണ വൈറസ് ലോക രാജ്യങ്ങളിൽ ഭീതി പരത്തി താണ്ഡവമാടുകയാണ് .ലോകം മുഴുവൻ അടച്ചുപൂട്ടലിൽ .ഇഷ്ട ജനങ്ങളെയും ബന്ധുക്കളെയും കാണാൻ കഴിയാതെ പ്രവാസി സഹോദരങ്ങൾ വിവിധ രാജ്യങ്ങളിൽ ഭീതിയിൽ കഴിയുന്നു. ഭക്ഷ്യ വസ്തുക്കളുടെയും ഔഷധങ്ങളുടെയും ലഭ്യതക്കുറവും ചികിത്സാ സൗകര്യങ്ങളുടെ പരിമിതിയും  രോഗവ്യാപന വ്യാപ്തി നിയന്ത്രണാതീതമാക്കുന്നു. ലോകമെമ്പാടും ഇരുൾ വ്യാപിച്ചിരിക്കുന്നു.
           എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൻ്റെ
സ്ഥിതി  വ്യത്യസ്തമാണ് .അതി ജാഗ്രതയും ഒരുമയും സഹിഷ്ണുതയും പരസ്പര സഹായവും ആരോഗ്യരംഗത്തെ നിസ്തുല സേവനവും കോവിഡ് മഹാമാരിയെ പിടിച്ചു നിർത്താൻ നമ്മുക്ക് കഴിയുന്നു. രോഗവ്യാപ്തി ഗണ്യമായി കുറയുന്നു .ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും ത്യാഗത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. നമ്മുടെ സർക്കാരിൻ്റെ ധീരമായ നടപടികൾ ജനങ്ങൾ ഉൾക്കൊള്ളുന്നു അനുസരിക്കുന്നു .നമ്മൾ അതിജീവനത്തിൻ്റെ വിജയപാതയിലാണ്. നമ്മുക്ക് കഴിയുന്നത്ര സഹായിക്കാം ലോകനന്മയ്ക്കായി പ്രാർത്ഥിക്കാം.കോവിഡിനെതിരെ  പോരാടുന്ന പടയാളികൾക്ക് എൻ്റെ ആയിരം പ്രണാമങ്ങൾ.
ആവണി ജിതേഷ്
5A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം