ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വവും പ്രതിരോധവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും പ്രതിരോധവും

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വ ബോധത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്.പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും മലയാളിയുടെ മനോഭാവം നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും ശോചനീയാവസ്ഥയാണ് വരച്ചു കാട്ടുന്നത്.ഈ അവസ്ഥ തുടർന്നാൽ " മാലിന്യകേരളം" എന്ന ബഹുമതിയാവും നമ്മെ തേടിയെത്തുന്നത്.. കൂടെ കുറെ മഹാമാരികളും.! അങ്ങനെ ഉണ്ടാവാതിരിക്കണമെങ്കിൽ നമ്മുടെ ചുറ്റുപാടും പരിസ്ഥിതിയും അന്തരീക്ഷവും മാലിന്യ മുക്തമാകണം.അതിനായി നാം എല്ലാവരും ഉയർന്ന സാമൂഹിക സാംസ്കാരിക ശുചിത്വ ബോധത്തോടെ പെരുമാറണം, പ്രകൃതിയിൽ ഇടപെടൽ നടത്തണം.

രുദ്ര.ആർ
5B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം