ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ ശുചിത്വം -രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24658 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം -രോഗ പ്രതിരോധം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം -രോഗ പ്രതിരോധം

പരിസ്ഥിതിയെ പറ്റിയും. ശുചിത്വം -രോഗ പ്രതിരോധം എന്നീ വിഷയത്തെ പറ്റിയും എന്റെ ചെറിയ മനസ്സിന്റെ തോന്നലുകൾ ആണ് ഞാൻ പങ്കുവെക്കുന്നത്- ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക - സാംസ്ക്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ച നാം - പരിസ്ഥിതി - ശുചിത്വ രംഗത്ത് വളരെ പിന്നിൽ ആണ് - കലകളുടെ നാട് ,നിളയൊഴുകുന്ന നാട്, കേരവൃക്ഷങ്ങളുടെ നാട് എല്ലാമായ നാം - ചപ്പുചവറുകളുടെ കൂടി നാട് എന്ന് പറയേണ്ട ഗതികേടിൽ ആണ് - പൊതു സ്ഥലത്ത് തുപ്പുക - ചപ്പ് ചവറുകൾ നിക്ഷേപിക്കുക - മലമൂത്ര വിസർജനം നടത്തുക എന്നീ ഉപദ്രവങ്ങൾ നടത്തുന്നവരും ധാരാളം - തുടർന്ന് രോഗങ്ങൾ പെരുകുന്നു - രോഗികൾ പെരുകുന്നു - നിപ്പയെ പോലും പ്രതിരോധിച്ചവരാണ് നാം - പക്ഷേ ചില തിരിച്ചറിവും നമുക്ക് വേണം - ഒരു ചുക്ക് കാപ്പി കൊണ്ട് ചെറിയപനിയെ പോലും പ്രതിരോധിച്ചിരുന്ന നമുക്ക് - ഇന്ന് ഭയമാണ് വരുന്ന അസുഖങ്ങൾ പേടിപ്പിക്കുന്നവയും ആണ് - മരം ഒരു വരം എന്ന് പറയുന്ന നാം മരം വെട്ടും - വനം കത്തിക്കും - വന്യജീവികളെ കൊന്ന് തിന്നും - ഭൂമി അമ്മയാണ് എന്ന് അവകാശപ്പെട്ട നാം _ അമ്മയുടെ ഹൃദയം പിളർന്ന് കല്ല് പൊട്ടിച്ച് എടുക്കും, കുഴൽ കിണർ കുഴിക്കും -പണത്തിന് ഒരു വിലയും ഇല്ലെന്ന് കോവിഡ് തെളിയിച്ചു കഴിഞ്ഞു - പണം ഉണ്ടാക്കാൻ ഓടി നടന്നിരുന്ന മനുഷ്യർഇന്ന് മരണഭയത്താൽ വീട്ടിൽ ഇരിക്കുന്നു - ചിന്തിക്കുക നമുക്ക് വേണ്ടി മുൻ തലമുറ കരുതി വെച്ചതിൽ നിന്ന് എന്താണ് നാം അടുത്ത തലമുറക്ക് നൽകുന്നത് - ശുദ്ധജലം, വായു, ഭൂമി എന്നിവ സംരക്ഷിക്കുക -

ശ്രീ ദുർഗ്ഗ കെ.ആർ
5 A ജി.യു.പി.എസ് ആറ്റൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം