സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

അംശിക്കും തോറുംമേറ്റം വിപുലമാം….
ശക്തി വർദ്ധിക്കുമാറ്റം കണക്കേ
ആഗോള ഭീകരനാണു രോഗാണു
വന്നങ്ങെത്തി ധരണിയാകെ..
ഇല്ലാത്തതെന്നു കരുതുമതു…
നഗ്ന നേത്രങ്ങൾക്കു കാണാത്തതെന്നാൽ…..
ഈ ലോകമാകെയതു പരന്നു മഹാ മാരിയായ്…
മനുജ മാർഗത്തിറങ്ങും!
ഉണ്ടായതെങ്ങനെയറിയില്ലതിൻ ജന്മമീ ഭൂവിലിത്രമേൽ
ഊറ്റം കൊടുത്തവനാരിത്ര…..
സംഹാരരൂപിയായ് വിലസീടുവാൻ ഋജുവായ്….
ചലിപ്പതല്ലവനെവിടെയുമെത്തിടാൻ…
കരുത്തു നേടി എല്ലായിടത്തുമവനെത്തി
ദുരിതം വിതച്ചു പടരുന്നിതല്ലോ...
ഏവർക്കുമതിലെത്ര
ദുഃഖമരക്ഷിതത്വത്തിലെത്തി നിന്നീടവേ
ഐകമത്യം മഹാബലമെങ്കിലും …
ഏകരായ് നാം വസിക്കാൻ ശ്രമിക്കണം…
ഒത്തുചേർന്നുള്ള കൂട്ടമതുവേണ്ട..
ശക്തനാമണു ചാവുംവരേക്കിനി......
ഓർമിക്കണേ മറ്റൊരു കാലം നമ്മൾ..
നിപ്പയെന്നൊരണുവെ തകർത്തതും......
ഔഷധങ്ങൾ വരുന്നതിൽ മുന്നെയീ
മാരിയെപ്പടരാതെ നോക്കിടാം.....
അംബരചുംബിയിൽ വസിപ്പോർക്കും..
കീഴേ മണ്ണിൽ വസിച്ചിടുന്നോർക്കും......
അത്ര ഭേദമില്ലാതവനെത്തി..
വിത്തു വാരിവിതറി സമൃദ്ധമായ്......
കണ്ണിനു കാണുവാനില്ലെങ്കിലും..
കാട്ടിവയ്ക്കുന്നതെത്ര ഭയങ്കരം!
ചഞ്ചലമാമൊരു കീടമെങ്കിലും…..
ജന്തുവർഗ്ഗപ്രവീണനെ തോൽപ്പിച്ചു!
ടോപമേറും തലയിലവൻ മെല്ലെ,
താപമേറ്റി നിറച്ചു കൊടുത്തവൻ.

കാർത്തിക എ എസ്
4 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത