സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നമ്മുടെ കൊച്ചു കേരളത്തിന്റെ പുരോഗതി
നമ്മുടെ കൊച്ചു കേരളത്തിന്റെ പുരോഗതി
ലോകമാസകലം പടർന്നു പിടിക്കുന്ന ഒരു മാരകരോഗമാണ് കോവിഡ്-19. എല്ലാ രാജ്യങ്ങളിലുമുള്ള ഭരണാധികാരികളുടെയും മറ്റും ശ്രദ്ധയോടെയുള്ള നിയന്ത്രണങ്ങളിലൂടെ ഇത് ഒരു പരിധി വരെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിന്റെ പുരോഗതി എടുത്തുപറയേണ്ടതാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം, രോഗബാധിതരെ പ്രത്യേക പരിചരണത്തിലൂടെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞു. കുട്ടികളായ നമുക്ക് രോഗത്തെ ചെറുക്കാൻ കഴിയും കയ്യും മുഖവും വൃത്തിയായി കഴുകി, വീടും പരിസരവും ഭംഗിയായി സംരക്ഷിച്ചു കൊണ്ടും, പ്രായമായ മാതാപിതാക്കളെ പരിചരിച്ചു കൊണ്ടും നമുക്കവരെ സഹായിക്കാം. ഇതിലൂടെ നാം നമ്മുടെ സമൂഹത്തെ ആണ് ഈ മഹാമാരിയെ ഇതിലൂടെ നാം നമ്മുടെ സമൂഹത്തെ ആണ് ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കുന്നത്. പൊതുസ്ഥലത്ത് കളിക്കാരെയും, പുതിയ കൂട്ടുകാരെ തിരക്കാതെയും വീടിനുള്ളിൽ കഴിഞ്ഞാൽ നമുക്ക് നമ്മെ രക്ഷിക്കാൻ കഴിയും.കൂടാതെ മുതിർന്നവരെയും, ഭരണാധികാരികളെയും അനുസരിക്കുകയും അവരെ വിശ്വസിക്കുകയും ചെയ്തുകൊണ്ട് നമുക്ക് മുന്നേറാം. ഈ മാരക രോഗത്തെ നമുക്ക് തടയാൻ തീർച്ചയായും സാധിക്കും. ഇപ്പോൾ നമ്മൾ ചെയ്യുന്ന ചെറിയ ത്യാഗപ്രവർത്തികൾ നമ്മുടെ ഭാവി ശോഭനം ആക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നമ്മളെയും രാജ്യത്തെയും, സമൂഹത്തെയും, രാജ്യത്തെയും ലോകത്തെതന്നെയും നമുക്ക് രക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ