എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ
പ്രകൃതി എന്ന അമ്മ
പ്രകൃതി അമ്മയാണ്. അമ്മയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് നാശത്തിന് കാരണമാകുന്നു. പരിസ്ഥിതിയിൽ മനുഷ്യൻ ചെയ്യുന്നത് ഫലമായി വായുമലിനീകരണം ,പേമാരി ഉരുൾപൊട്ടൽ, വനനശീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. സ്വന്തം വീടിന് മാത്രമല്ല നമ്മുടെ പരിസ്ഥിതിയെ കൂടി നാം സ്നേഹിക്കണം .പ്ലാസ്റ്റിക് കവറുകളും മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. ഇത് കത്തിച്ചാൽ നമുക്കുതന്നെ വിനയാകുന്നു. നമ്മുടെ പ്രകൃതിയിലുള്ള മറ്റു ജീവജാലങ്ങളേയും നാം സ്നേഹിക്കണം. കൊടും ചൂടിൽ ദാഹിച്ചുവലഞ്ഞ പറക്കുന്ന പക്ഷികൾക്കായി പറമ്പിൽ ഒരു പാത്രത്തിൽ വെള്ളം കൊണ്ടു വയ്ക്കാം. ചെടികൾ പറിച്ചു കളയരുത്, മൃഗങ്ങളെ ഉപദ്രവിക്കരുത് ഒരു ജീവികളെയും ഉപദ്രവിക്കാൻ നമുക്ക് അവകാശമില്ല .നമ്മളെ പോലെ ഈ ഭൂമിയുടെ അവകാശികളാണ് അവരെന്ന് നാം ഓർക്കണം. മനുഷ്യൻറെ ഓരോ പ്രവൃത്തികളുടെ ഫലമായി മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ പടർന്നുപിടിക്കുന്നു .പ്രകൃതിയെന്ന അമ്മയെ നാം സംരക്ഷിച്ചാൽ അമ്മയുടെ മടിത്തട്ടിൽ നമുക്ക് സുരക്ഷിതരായി കഴിയാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ