എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി

14:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി
മാതൃദുഗ്ദ്ധം പോൽ ഇത്രയും മധുരമാർന്ന
നമ്മൾ തൻ ജീവവായുവാണ്‌ പരിസ്ഥിതി
പാൽമുത്തുപോൽ എത്ര ശോഭിതം
നമ്മൾ തൻ കരുതലിൻ അടയാളം
വർമഴവില്ലിൻ ശോഭയിൽ മുങ്ങി
നീരാടി നില്കുകയായി സുന്ദരിയാണവൾ
കാണാത്തതല്ല , കേൾക്കാത്തതല്ല ആ സ്നേഹം
'അമ്മ തൻ സ്നേഹാർദ്രങ്ങളാകവെ വാർത്തെടുത്തിരിക്കുകയാണവൾ
അവൾക്കുവേണ്ടി നമുക്കു ഒരു തൈ നടാം
നല്ല നാളേക്കുവേണ്ടി , മണ്ണിനും , കിളികൾക്കു വേണ്ടിയും
കാർത്തിക ദീപത്തിൻ പൊൻതിരിനാളം
പോൽ മാലോകർ തൻ മനസ്സിൽ ഉണ്ടവൾ എക്കാലവും
പട്ടുടയാട ചാർത്തി , വാനിൻ കീഴിൽ
പാലൊളി ചിതറി നിൽകുന്നിതാ അവൾ
തെങ്ങിൻ തോപ്പുകളും കമുകിൻ തോട്ടവും
മാന്തോപ്പുകളും എന്തിനുമേറെ ഇത്തിരി
പ്പോന്ന വയലേലകൾ തൻ ചന്തം മഹാമാസ്മരികം

രാജേശ്വരി രാജേഷ്
10 E എച് എസ് എസ് വളയൻചിറങ്ങര, എറണാകുളം , പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത