സി.എ.എച്ച്.എസ്സ്.ആയക്കാട്/അക്ഷരവൃക്ഷം/കൊറോണ - ഒരു ആത്മപരിശോധന

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ - ഒരു ആത്മപരിശോധന | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ - ഒരു ആത്മപരിശോധന

സുഖലോലുപരായി ജീവിച്ചിരുന്ന ആ സമൂഹത്തിൽ ഒരു അപരിചിതൻ എത്തിച്ചേർന്നു. ജാതി മത വർഗ്ഗ സമ്പന്ന വ്യത്യാസമില്ലാത്ത ആ അദൃശ്യരൂപി വളരെ പെട്ടെന്ന് എല്ലാവരോടും സൗഹൃദം സ്ഥാപിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സഞ്ചരിക്കാനുള്ള അവന്റെ കഴിവ് അപാരമായിരുന്നു. മനുഷ്യരുടെ സൗഹാർദ്ദമായ പെരുമാറ്റ രീതികളായിരുന്നു അവന്റെ കരുത്ത്. പക്ഷെ ..... വളരെ പെട്ടെന്ന് തന്നെ .. ഊർജ്വസ്വലരായിരുന്ന ആ ജനത പനിക്കിടക്കയിലായി. ആശുപത്രികൾ രോഗികൾ കൊണ്ട് നിറഞ്ഞപ്പോൾ ജീവവായു പോലും വൃദ്ധസമൂഹത്തിനു നിഷേധിക്കപ്പെട്ടു. നിശ്ചലമായ സാമ്പത്തിക രംഗം പട്ടിണിയും അരക്ഷിതാവസ്ഥയും വ്യാപിപ്പിച്ചു. ദുർബലരായ വൃദ്ധസമൂഹവും ശിശുക്കളും ജീവിതശൈലീരോഗങ്ങളുള്ളവരും മരണത്തിനു കീഴടങ്ങി. പ്രബലരായ സാമ്പത്തികശക്തികൾ ഈ അദൃശ്യരൂപിയുടെ മുൻപിൽ മുട്ടുമടക്കി. സാമൂഹിക അകലം മാത്രമാണ് ഇവനെതിരെയുള്ള ഏക ആയുധമെന്നു മനസ്സിലാക്കിയ ലോകം വീടുകളിൽ തടവിലായി. പക്ഷെ..... ഒരു സമൂഹം മാത്രം ഭയന്നില്ല..അവർ വീടിന്റെ സുരക്ഷിതത്വത്തിൽ ഉൾവലിഞ്ഞില്ല. ഡോക്ടർമാരും നേഴ്സ്മാരും മറ്റ ആരോഗ്യപ്രവർത്തകരും അഹോരാത്രം ജാഗരൂകരായി . ശാസ്ത്രജ്ഞന്മാർ തങ്ങളുടെ ലാബുകളിൽ പ്രതിമരുന്നിനായി കഠിനമായി ശ്രമിച്ചു. മനുഷ്യ ചരിത്രത്തിൽ ഇന്നോളം , മനുഷ്യർ തങ്ങളുടെ നിലനിൽപ്പിനെ പറ്റി ഇത്രത്തോളം ഭയപ്പെട്ട നിമിഷങ്ങൾ ഇല്ലെന്നു തന്നെ പറയാം. പക്ഷെ ഈ മഹാമാരിയുടെ അവസാനം , മനുഷ്യൻ വിജയിക്കുമ്പോൾ, ആ നിമിഷം ഒരു പുനര്ചിന്തനത്തിനുള്ള ഇടവേള കൂടി ആയിരിക്കും. മനുഷ്യന്റെ അതിരുകളില്ലാത്ത ആഗ്രഹങ്ങൾ പ്രകൃതിയിൽ തീർത്ത നാശങ്ങൾ തന്നെയാവട്ടെ അവന്റെ ആദ്യ മുൻഗണന. ആധുനീക ഉപഭോഗ സംസ്കാരം കൊടുത്ത മനുഷ്യന്റെ ജീവിതശൈലി ആവട്ടെ അടുത്തതു്. .....


ശ്രേയ .സി.എം
10 A സി.എ.എച്ച്.എസ്സ്.ആയക്കാട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം