എ.യു.പി.എസ് തൂവൂർ തറക്കൽ/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajinimp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റം

നോക്കുക നോക്കുക കുട്ടികളേ
ചപ്പും ചവറും കണ്ടില്ലേ
മാലിന്യങ്ങൾ പരിസരമാകെ
ചിന്നി ചിതറി കിടക്കുന്നു
പരിസരമിങ്ങനെ ആയാലോ
കോവിഡ് കോളറ മഞ്ഞപ്പിത്തം
ഇങ്ങനെ പലവിധ മാറാരോഗം
പടർന്നു പിടിക്കും അറിയില്ലേ
മാലിന്യത്തിന്നളവുകുറക്കണം
ആദ്യം നാമെല്ലാം ...
മണ്ണിൽ കലരും മാലിന്യത്തെ
കമ്പോസ്റ്റാക്കേണം
വളമായ് മണ്ണിൽ ചേർത്തിട്ട്
നല്ലൊരുകൃഷിയത് തുടങ്ങീടാം
മാലിന്യം നാം കത്തിക്കരുതേ
കത്തിക്കുമ്പോൾവായുവിലാകെ
കാർബൺ കൂടുമതറിയില്ലേ...
മാറ്റുക നമ്മുടെ ശീലങ്ങൾ
മാറ്റുക നമ്മുടെ രീതികളെ
മാറ്റുക നമ്മുടെ നാടതിനെ ..

മിസ് ന. എ
6 E തറക്കൽ എ യു പി സ്ക്കൂൾ, തുവ്വൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത