ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എൽ.പി.എസ് ചാണി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 4 }} <center> <poem> നിറയുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

നിറയുന്നു കണ്ണുകൾ
മർത്തൃനെയോർത്തിന്ന്
ആതുരസേവകർ തൻ
തകർന്നോരു തേങ്ങലുമായ്

വെന്റിലേറ്ററുകളിലോരോന്നായ്
ഓടി നടക്കുന്ന മാലാഖമാർ
അവസാന ശ്വാസം വലിച്ചെടുക്കുബോഴും
പ്രതീക്ഷയോടെ തിളങ്ങുന്ന കണ്ണുകൾ

ഉറ്റവരില്ല ഉടയവരില്ല
ഒരു തുള്ളി ജീവന്റ ജലവുമില്ല
പൊരുതുക സോദരാ ആരോഗ്യത്തിനായ്
കൊവിഡുമാരിയെ നാടുകടത്തുക

കല്ലല്ല കരളെന്നു തിരിച്ചറിയേണം
കരളലിയും കാഴ്ചകൾ കാണുവാനാവില്ല
ശുചിത്വം നമ്മുടെ ശീലമതാകണം
ജാഗ്രത നമ്മുടെ കൈമുതലാകണം.
 

സജിത്ത് എസ് ബി
4 A എൽ.എം.എസ്.എൽ.പി.എസ് ചാണി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത