നിറയുന്നു കണ്ണുകൾ
മർത്തൃനെയോർത്തിന്ന്
ആതുരസേവകർ തൻ
തകർന്നോരു തേങ്ങലുമായ്
വെന്റിലേറ്ററുകളിലോരോന്നായ്
ഓടി നടക്കുന്ന മാലാഖമാർ
അവസാന ശ്വാസം വലിച്ചെടുക്കുബോഴും
പ്രതീക്ഷയോടെ തിളങ്ങുന്ന കണ്ണുകൾ
ഉറ്റവരില്ല ഉടയവരില്ല
ഒരു തുള്ളി ജീവന്റ ജലവുമില്ല
പൊരുതുക സോദരാ ആരോഗ്യത്തിനായ്
കൊവിഡുമാരിയെ നാടുകടത്തുക
കല്ലല്ല കരളെന്നു തിരിച്ചറിയേണം
കരളലിയും കാഴ്ചകൾ കാണുവാനാവില്ല
ശുചിത്വം നമ്മുടെ ശീലമതാകണം
ജാഗ്രത നമ്മുടെ കൈമുതലാകണം.