സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ അച്ഛനോടൊപ്പം ഒരവധിക്കാലം
അച്ഛനോടൊപ്പം ഒരവധിക്കാലം
ശാനമായിരുന്നു അന്തരീക്ഷം അത്തിമരത്തിലിരുന്ന കിളികളുടെ കലപില ശബ്ദവും ചുറ്റുമുള്ള കാഴ്ചകളും ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൾ. മൗമായി വീശുന്ന കാറ്റിൻ കൈകൾ അവളെ തലോടിക്കടന്നു പോയി ഏറെ സന്തോഷത്തിലായിരുന്നു അവൾ.കാരണം 10 മാസത്തെ സ്കൂൾ ജീവിതത്തിനു ശേഷം വരുന്ന വേനൽ അവധിക്കാലം എങ്ങനെ ആഘോഷിക്കണമെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു അവൾ.കൂടാതെ അവൾക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. അവളുടെ അച്ഛൻ ഇപ്രാവശ്യം അവധിക്കാലം ആഘോഷിക്കാൻ ഇപ്പോഴാണ് നാട്ടിലേക്ക് വരുന്നത്. ചൈനയിൽ ഡോക്ടറായി ജോലി ചെയ്യുന്ന അച്ഛൻ വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. എന്നാൽ ഇക്കൊല്ലത്തെ അവധിക്കാലം അവളുടെ കൂടെയാണെന്നറിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആവേശമായിരുന്നു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത കേട്ടത്.കൊറോണ വൈറസ് അതിഭീകരമാ യി ചൈനയെ പിടികൂടിയിരിക്കുന്നു. ഭയവും സങ്കടവും ഒന്നുപോലെ അവളെ കീഴടക്കി. വേദനയോടെ ഓരോ ദിവസവും അമ്മയ്ക്കൊപ്പം ടി.വി.ന്യൂസ് ശ്രദ്ധിച്ചു കൊണ്ടിരുന്നു. ദിനംപ്രതി മരണവും രോഗബാധിതരുടെ എണ്ണവും വർദ്ധിച്ചുവരുന്നു. അവധിക്കാലം ആധിയുടെ കാലമായി അവസാനിക്കുന്നത് അവൾ അറിഞ്ഞു. രോഗികളിൽ നിന്നും രോഗം പലരിലേയ്ക്കും പടരുന്നതും അതിൻ്റെ വ്യാപനം കൂടുന്നതും അവൾ മനസ്സിലാക്കി.തൻ്റെ അച്ഛന് ഒന്നും വരുത്തരുതേ എന്ന് നിറകണ്ണുകളോടെ പ്രാർത്ഥിച്ചു. ഒന്നാണ് ശുചിത്വം കൊറോണയെ അകറ്റി നിർത്തുമെന്ന അറിയിപ്പുണ്ടായത്. അവളുടെ അച്ഛൻ രോഗികളെ മാറി മാറി ചികിത്സിച്ച് അവരുടെ ജീവൻ തിരിച്ചുനല്കിക്കൊണ്ടിരുന്നു. ഒരു ദൈവദൂതനെപ്പോലെ അവർക്കൊപ്പം അയാൾ നടന്നുകൊണ്ടിരുന്നപ്പോഴും സ്വന്തം കരങ്ങളെ അനുനിമിഷം ക്ഷാളനം ചെയ്തുകൊണ്ടുമിരുന്നു. എങ്കിലും കൊറോണ വൈറസ് അദ്ദേഹത്തെയും ആക്രമിച്ച് കീഴടക്കി. മരണത്തിൻ്റെ മുനയിൽ നിന്നും ജീവിതത്തിൻ്റെ പച്ചപ്പിലേയ്ക്ക് ഇനിയൊരു യാത്ര ഇല്ലെന്നു കരുതിയിരിക്കുമ്പോൾ ദൈവത്തിൻ്റെ കരപ്പർശം അദ്ദേഹത്തെ തേടി വന്നു. അവസാനത്തെ ടെസ്റ്റിൽ ഫലം നെഗറ്റീവ്. അവധി ക്കാലം അച്ഛനോടൊത്ത് ചിലവഴിക്കാൻ കഴിഞ്ഞില്ലെങ്കിലും അച്ഛനെ ജീവനോടെ തിരിച്ചു കിട്ടിയല്ലോ. ഇതു മതി ദൈവമേ ഇതു മാത്രം മതി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ