എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം നമ്മുടെ കൈകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhailkuzhippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യ സംരക്ഷണം നമ്മുടെ കൈകള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യ സംരക്ഷണം നമ്മുടെ കൈകളിൽ

ആരോഗ്യം എന്നാൽ അസുഖങ്ങൾ ഇല്ലാതെ ഇരികുക്കെന്നല്ല . മറിച് ശാരീരികവും മാനസികവുമായി സംതുലിതാവസ്ഥയിൽ ഇരിക്കുക എന്നതാണ് .പകർച്ചവ്യാധികളുടെയും ഇടയിൽ പെട്ടിരിക്കുന്നു ജനങ്ങൾ മനസ്സിലാക്കേണ്ട കാര്യം,ഈ രോഗങ്ങളിൽനിന്ന് രക്ഷതേടേണ്ടത് മരുന്ന് വഴി മാത്രമല്ല എന്നാണ്. ശരീരത്തിന്റ തനതായ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയും അത് വഴി പ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യണം . ആരോഗ്യ സംരക്ഷണത്തിന് ശ്രദിക്കേണ്ട പ്രധാന കാര്യങ്ങൾ പറയാം.

ശരിയായ ഭക്ഷണ ക്രമം : അന്നജം , പ്രോട്ടീൻ , കൊഴുപ്പ്, വിറ്റാമിൻസ് എന്നിവ അടങ്ങിയതാവണം ഭക്ഷണം ശരാശരി ആരോഗ്യവാനായ വെക്തിക് ഏകദേശം 50 ശതമാനം അന്നജം , 20 - 30 ശതമാനം പ്രോട്ടീൻ , 10 - 20ശതമാനം വിറ്റാമിൻസ്‌ , മൈക്രോ ന്യൂട്ടിയൻസ് , എന്നിവ ഭക്ഷണത്തിൽ അടങ്ങിയിരിക്കണം .
മനസികരോഗ്യം : ഒരു മനുഷ്യൻ ആരോഗ്യവാനായിരിക്കുന്നത് ശരീരത്തോടെപ്പം മനസ്സും സന്തുലിതാവസ്ഥയിൽ ഇരിക്കുമ്പോഴാണ് . മാനസിക പിരിമുറുക്കം കുറക്കാൻ ഉപകരിക്കുന്ന ധ്യാനം ,പ്രാത്ഥന , എന്നിവക്കായി ദിവസം ഒരു മണിക്കൂറെങ്കിലും കണ്ടതാണ് ശ്രമിക്കണം.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക : പുകവലി, മദ്യം മറ്റു ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിർത്താൻ ശ്രമിക്കണം.
പരിസ്ഥിതി സംരക്ഷണം : നമ്മൾനമ്മൾ ആരോഗ്യമുള്ളവനായാൽ മാത്രം പോരാ. നാം ഇടപെടുന്ന ചുറ്റുപാടുകളും , ചുറ്റുമുള്ളവരും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ നമ്മുടെ ശ്രമങ്ങൾ വിജയിക്കൂ.

അസ്മ . പി കുഴിപ്പുറം
5 c എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം