എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ കാലം

ലോക്ഡൗൺ കാലം അവൾക്ക് ഉണർന്ന് എണീറ്റപ്പോൾ തന്നെ ഒരു വല്ലായ്മ. റോഡരികിലുള്ള അവളുടെ വീട്ടിൽ നിന്ന് നോക്കുമ്പോൾ പതിവ് ശബ്ദങ്ങൾ ഒന്നും കേൾക്കുന്നില്ല. പല്ലുതേച്ച് , മുഖം കഴുകി.അവളുടെ ഉമ്മയുടെ അരികിലേക്ക് കാര്യം തിരക്കി ഓടി.

" ഇന്നെന്താ ഉമ്മ ഹർത്താലാണോ"
" ഇന്ന് മാത്രമല്ല മോളെ ഇനി ഒരു മാസം ഇതേ പോലെയാണ് "
"അപ്പോൾ ഇന്ന് സ്കൂൾ ഉണ്ടാവില്ലേ "
"ഇന്ന് മാത്രമല്ല മോളെ, ഈ വർഷത്തെ സ്കൂൾ കഴിഞ്ഞു"
"അതെന്താ ഉമ്മ"
"നീ അറിഞ്ഞില്ലേ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ. എല്ലാവരും വീട്ടിൽ ഇരിക്കണം എന്നാണ് മന്ത്രിമാരൊക്കെ പറഞ്ഞത്"

നാലാം ക്ലാസുകാരിയായ അവൾക്ക് കരച്ചിൽ അടക്കാനായില്ല. വരും ദിവസങ്ങളിൽ എന്തെല്ലാമായിരുന്നു മനസ്സിൽ വിചാരിച്ചിരിക്കുന്നത് ? സെൻറ് ഓഫ് ഇല്ല എന്ന് കേട്ടപ്പോൾ ആണ് അവൾക്ക് വല്ലാത്ത സങ്കടം ആയത്. കൂട്ടുകാരികളെ ഒക്കെ ഇനി കാണുമോ എന്ന് അറിയില്ല... ഇനി വേറെ സ്കൂളിലേക്ക് അല്ലേ പോകുന്നത് ഞങ്ങൾ കൂട്ടുകാരികൾ എല്ലാം ഒരേ സ്കൂളിൽ ആയാൽ മതിയായിരുന്നു.

അവർക്കൊക്കെ സങ്കടമോ സന്തോഷമോ ? വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് വിരുന്നു പോകാനും പറ്റില്ല. ആലോചിച്ചാലോചിച്ച് രാത്രി ആയത് അവൾ അറിഞ്ഞില്ല. നാളെ മുതൽ വീട്ടിൽ വെച്ച് എന്തെല്ലാം ചെയ്യും എന്ന് ആലോചിച്ച് അവൾ കിടന്നുറങ്ങി.


ആയിഷ റിഷ്ദ. എം.
4 എ എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ