മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ കാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ കാക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ കാക്കാം

പലതരത്തിലുള്ള സസ്യങ്ങളും ജീവജാലങ്ങളും നിറഞ്ഞതാണ് ഭൂമി. ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ലോകത്തിലെ എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. എന്നാൽ ജനങ്ങൾ ചെയ്യുന്നത് എന്താണ്? മരങ്ങളും വയലുകളും കുന്നുകളും എല്ലാം നശിപ്പിക്കുന്നു.ഇതുമൂലം ആഗോളതാപനം, മഞ്ഞുരുകൽ,പ്രളയം തുടങ്ങി വൻ ദുരന്തങ്ങളുണ്ടാവുന്നു. ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുക അന്തരീക്ഷം മലിനമാക്കുന്നു. ചിരട്ടകൾ ,ടയർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ കൂട്ടിയിട്ട് കൊതുകുകൾ പെരുകുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്നു. അതുകൊണ്ട് നമ്മൾ മരങ്ങളും കുന്നുകളും വയലുകളും നശിപ്പിക്കാതിരിക്കുക. ശുദ്ധവായു ശ്വസിച്ചും ജൈവവൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിച്ചും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക

നജ ഫാത്തിമ കെ
നാലാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം