ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19 എന്ന മഹാമാരി

2019 ന്റെ അവസാനത്തോടെയാണ് കൊറോണ വൈറസ് എന്ന മഹാമാരി ചൈനയിലെ വുഹാൻ എന്ന മാംസ മാർക്കറ്റിലെ ഒരു ജീവനക്കാരനിൽ കണ്ടെത്തിയത്. ഇത് ഈനാംപേച്ചി എന്ന മൃഗത്തിൽ നിന്നാവാം പടർന്നത് എന്നു കരുതപ്പെടുന്നു. കൊറോണ കുടുംബത്തിൽ 20 ഓളം വൈറസുകളുണ്ട്. അതിലൊന്നാണ് ഈ ലോകത്തെ മുഴുവൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസ്. ഇതിനു മുമ്പ് പല കൊറോണ വൈറസുകളും ലോകത്ത് ഭീതി പരത്തിയിട്ടുണ്ട്. പക്ഷെ ഇത്രയും ലോകവ്യാപനം ഉണ്ടായിട്ടില്ല. കിരീടം എന്നാണ് കൊറോണ എന്ന ലത്തീൻ പദത്തിനർത്ഥം. ഈ വൈറസിന്റെ പുറത്ത് കിരീടം പോലെ പ്രോട്ടീൻ മുള്ളുകൾ പൊങ്ങി ന്ൽക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇതിനെ കോവിഡ്-19 എന്ന് നാമകരണം ചെയ്‍തു. Corona Virus Disease എന്നതിന്റെ ചുരുക്കെഴുത്താണ് COVID-19 എന്നത്. കൊറോണ വൈറസ് പ്ലാസ്‍റ്റിക്കിലും, സ്‍റ്റെയ്‍ൻലെസ് സ്റ്റീൽ പ്രതലത്തിലും മൂന്ന് ദിവസം വരെ ജീവിക്കും. കാർഡ്ബോർഡിൽ 24 മണിക്കൂറും, ചെമ്പ് പ്രതലത്തിൽ 4 മണിക്കൂറും വരെ ഇത് ജീവിക്കും. നിശ്ചിത വസ്‍തുക്കളിലേക്ക് വൈറസ് ബാധിതരുടെ ചുമയോ, സ്‍പർശനമോ ഏല്പിച്ചാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. രോഗബാധിതരുമായി ഇടപെടുന്നതിലൂടെയും, വൈറസ് സാന്നിധ്യമുള്ള കണികകൾ ശ്വസിക്കുന്നതിലൂടെയുമൊക്കെയാണ് വൈറസ് പടരുന്നത്. കോവിഡ് ബാധിതരുടെ എണ്ണം നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വർദ്ധിച്ചുവരുന്നു. സമൂഹത്തിൽ രോഗം പടരുന്നത് തടയുക എന്നത് ജീവന്മരണ പോരാട്ടമാണ്. വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതു തന്നെയാണ് ഇപ്പോഴും നമ്മുടെ മുന്നിലുള്ള പോംവഴി. അതിനായി നമുക്ക് ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കാം. സാമൂഹ്യവ്യാപനം തടയുകയും ചെയ്യാം.


ആൻ സോന
എട്ട്-ഡി ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം