മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റയുടെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയുടെ അഹങ്കാരം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയുടെ അഹങ്കാരം

ഒരിടത്ത്‌ അഹങ്കാരിയായ ഒരു പൂമ്പാറ്റയും ഒരു പാവം കറുമ്പി കാക്കയുമുണ്ടായിരുന്നു. ഒരു ദിവസം പൂമ്പാറ്റ പൂവിൽ നിന്നും തേൻ കുടിക്കുകയായിരുന്നു.ആ സമയത്ത് പൂമ്പാറ്റ വീട്ടുമുറ്റത്തു നിന്നും ധാന്യങ്ങൾ കൊത്തിതിന്നുന്ന ഒരു കാക്കയെ കണ്ടു. അഹങ്കാരിയായ പൂമ്പാറ്റ കാക്കയെ കളിയാക്കി പല വർണങ്ങൾ ചാലിച്ച എന്നെ കാണാൻ എന്തൊരു ഭംഗിയാ... നിന്നെ കാണാൻ ഒരു ഭംഗിയുമില്ല. ഇത് കേട്ട കാക്കക്ക്‌ സങ്കടമാവുകയും കാക്ക പറന്നു പോവുകയും ചെയ്തു. ഒരു ദിവസം കാക്ക പറന്നു പോവുമ്പോൾ രക്ഷിക്കണേ എന്നു പറഞ്ഞു കരയുന്ന ഒരു ശബ്ദം കേട്ടു. പെട്ടെന്ന് കാക്ക അവിടേക്ക് പറന്നു ചെന്നു. അപ്പോഴത് ചിലന്തിവലയിൽ കുടുങ്ങികിടക്കുന്ന പൂമ്പാറ്റയായിരുന്നു. സങ്കടം തോന്നിയ കാക്ക അതിനെ രക്ഷപെടുത്തി. പൂമ്പാറ്റ കാക്കയോട് നന്ദി പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. അതോടെ പൂമ്പാറ്റയുടെ അഹങ്കാരം മാറുകയും പൂമ്പാറ്റ കാക്കയുടെ അടുത്ത കൂട്ടുകാരിയായി മാറുകയും ചെയ്തു.

ഷാനിദ അഷ്‌റഫ്
2 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ