സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
ഇന്നത്തെ കാലത്ത് ഏറേ പ്രാധാന്യം ഉള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടുകളും പരിസരവും ഒരു പോലെ സൂക്ഷികണം .ഇന്ന് നടക്കുന്നത് എന്താണ്?.നാം ചിന്തിക്കണം!......നാം നടക്കുന്ന വഴികളും കുടിക്കുന്ന വെള്ളവും വായുവും മാലിന്യം അടങ്ങുന്നതാണ്. അറിഞ്ഞോ അറിയാതെ യോ നാം അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു .ഇതു മൂലം നമ്മൾ പലതരം രോഗങ്ങൾക്ക് അടിമപെടും .ഇതിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കണം .കുട്ടികളിൽ ചെറുപ്പകാലം തൊട്ടേ മുതിർന്നവർ ശുചിത്വം ശീലിപ്പിക്കണം ."ചെറുപ്പത്തിൽ ഉള്ള ശീലം മറക്കുമോ മനുഷ്യൻ ഉള്ള കാലം "എന്നാണല്ലോ ചൊല്ല്.വഽക്തി ശുചിത്വം വളരെ പ്രാധാന്യമുള്ളതാണ്. കുളിക്കുക നഖം വെട്ടുക ,ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകുക, തുടങ്ങിയവ വഽക്തി ശുചിത്വത്തിന്റെ ഭാഗമാണ്. ശുചിത്വം രോഗങ്ങൾക്കുള്ള പ്രതിരോധം കൂടിയാണ്. ഓരോ വഽക്തിയേയും അളക്കുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്.!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ