സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/പരിസരശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരശുചീകരണം

സമൂഹത്തിൽ ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യാവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ ഏറെ പുറകിലാണ് വ്യക്തിശുചിത്വത്തിൽ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചികരണത്തിൽ പ്രാധാന്യം കല്പിക്കുന്നില്ല. നമ്മുടെ അറിവില്ലായ്മയുടെ കാഴ്ചപ്പാടാണ്. ആരും കാണാതെ മാലിന്യം തോടുകളിലും, വഴിവക്കിലും, അയൽക്കാരന്റെ പറമ്പിലും മാലിന്യം വലിച്ചെറിയുന്നു, വീട്ടിലെ മാലിന്യ ജലം രഹസ്യമായി ഓടയിലേക്കു ഒഴുക്കിവിടുന്നു. ഈ അവസ്ഥ ഇനിയും തുടർന്നാൽ മാലിന്യകേരളം എന്ന ബഹുമതിക്ക് നാം അർഹരാകും. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷങ്ങളിലെ മാലിന്യം ഇല്ലാതാക്കുകയാന്നെന്നതാണ് ശുചിത്വം. പുതുസ്ഥലങ്ങളിൽ മല മുത്ര വിസർജനം ഒഴുവാക്കുക ശുചിത്വമില്ലായ്‌മ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു പല രോഗങ്ങൾ പരത്തുന്നു. നല്ല നാളേക്കായി പ്രഖ്യാപനമോ മുദ്രാവാക്യങ്ങളോ അല്ല വേണ്ടത് നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തികൾക്കും ഉത്തരവാദിത്യമുണ്ട്. എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചാൽ ശുചിത്വ സമൂഹമാക്കി മാറ്റാൻ കഴിയും

കാർത്തിക എ. ബി
8 C സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം