ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പ്രളയം വന്നു വിഴുങ്ങിയ നാട്
ഓഖി വന്നുലച്ചൊരു വീട്
പൊട്ടിയൊലിച്ച കുന്നുകൾ കൊണ്ടുപോയി ,
അനേകം ജീവനുകൾ
വിറങ്ങലിച്ചു നിന്നില്ല നമ്മൾ
അന്ന് ഒന്നായവർ നമ്മൾ
ഇപ്പോഴിതാ മഹാമാരി
യുദ്ധം തന്നെ
അണുക്കൾ പടരുന്നു
കളിയില്ല,ചിരിയില്ല വിനോദമില്ല വിജ്ഞാനവുമില്ല
എന്നുമാറും എന്നുതീരും ഉത്തരം ഒന്ന്
നാം അതിജീവിക്കും
      

ആതിര സനിൽ
4 A ഗവ.എൽ പി എസ്സ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത