ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/കൊറോണാക്കാലത്തെ എൻെറ സ്ക്കൂൾ അനുഭവം
കൊറോണാക്കാലത്തെ എൻെറ സ്ക്കൂൾ അനുഭവം
വിവരണം കൊറോണാക്കാലത്തെ എൻെറ സ്ക്കൂൾ അനുഭവം കഴിഞ്ഞ കുറേ മാസങ്ങളായി ഞാനെൻെറ കൂട്ടുകാരുമൊത്ത് സ്കൂളിൽ പഠിച്ചുവരികയായിരുന്നു. പെട്ടന്നാണ് കൊറോണ എന്ന മഹാരോഗം ജനങ്ങളിൽ പിടിപ്പെട്ടത്. കൊറോണ കാരണം ധാരാളം ആൾക്കാർ മരിച്ചു. അതുകൊണ്ട് സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും പൂട്ടാൻ സർക്കാർ നിർദ്ദേശം നൽകി. അങ്ങനെ പെട്ടന്നുതന്നെ എൻെറ കൂട്ടുകാരെയും അധ്യാപകരെയും പിരിയേണ്ടി വന്നതിൽ വളരെ സങ്കടമായി. ഈ വർഷം എനിക്കും എൻെറ കൂട്ടുകാർക്കും ലഭിക്കേണ്ട സമ്മാനങ്ങളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല. കൊറോണ കാരണം സ്കൂളിലെ മറ്റു പരിപാടികളെല്ലാം വേണ്ടന്നുവച്ചു. വർഷ പരീക്ഷ വല്ലാതെ ആഗ്രഹിച്ചുപോകുന്നു. എന്നാലും ഒരു മഹാമാരിയിൽ നിന്നും രക്ഷപ്പെടാനാണല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത ആശ്വാസം തോന്നുന്നു. പെട്ടന്നു തന്നെ എല്ലാവരെയും പിരിയേണ്ടി വന്നു. കുറച്ചു ദിവസങ്ങൾ കൂടി കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. ഇനി എൻെറ സ്കൂളിൽ പഠിക്കാൻ പറ്റില്ലല്ലോ എന്നോർത്ത് വളരെ സങ്കടമുണ്ട്. എല്ലാവർക്കും നല്ലതു വരട്ടെയെന്ന് ആശംസിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ