മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ | color= 1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം കൊറോണയെ

ഭയന്നിടില്ല നാ൦ ചെറുത്തു നിന്നീടു൦
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടു൦ ... (2)
തകർന്നിടില്ല നാം കൈകൾ ചേർത്തിടൂ൦
നാട്ടിൽ നിന്നു൦ ഈ വിപത്ത് അകന്നിടു൦ വരെ ....(2)
കൈകൾ നാ൦ ഇടയ്ക്കിടക്ക് സോപ്പ് കൊണ്ട് കഴുകണ൦.
തുമ്മിട൦ നേരവു൦ ചുമച്ചിട൦ നേരവു൦
കൈകളാലോ തുണികളാലോ മറക്കണ൦.
കൂട്ടമായി പൊതു സ്ഥലത്തെ ഒത്തുചേരൽ നിർത്തണ൦... (2)
രോഗമുള്ള രാജൃവു൦ രോഗിയുള്ള ദേശവു൦
എത്തിയാലോ താണ്ടിയാലോ മറച്ചു വെച്ചിടില്ല നാ൦....(2)
ഭയന്നിടില്ല നാ൦ ചെറുത്തുനിന്നിടു൦
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടു൦.
രേഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാ൦ വിളിക്കണ൦.
ചികിത്സ വേണ്ട,
സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ... (2)
ഹെൽത്തിൽ നിന്നു൦ ആ൦ബുലൻസു൦ ആളുമെത്തു൦ ഹെൽപ്പിനായ് ...( 2)
ബസ്സിലേറി പൊതു ഗതാഗതത്തിനില്ല യാത്രകൾ
പരത്തിടല്ല കോവിഡിന്റെ ദുഷിച്ച ചീത്തണുക്കളെ .
മറ്റൊരാൾക്കു൦ നമ്മിലൂടെ രോഗമെത്തിക്കില്ല നാ൦ ... (2)
ചരിത്ര പുസ്തകത്തിൽ നാ൦ കുറിച്ചിടു൦ കൊറോണയെ.
തുരത്തി വിട്ട് നാടു കാത്ത നന്മയുള്ള മർത്തൃരായ് .... (2) .

 


ഇഷാന്ത്. എ൦.വി
IV B മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത