സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ശുചിത്യം പേരിൽ , മഹാമാരി അരികിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്യം പേരിൽ , മഹാമാരി അരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്യം പേരിൽ , മഹാമാരി അരികിൽ

ആരോഗ്യ വ്യക്തി ശുചിത്വത്തിൽ ഒരുപാട് ശ്രദ്ധ പുലർത്തുന്ന നാടാണ് കേരളമെങ്കിലും കൊറോണ മഹാമാരിയുടെ പിടിയിൽ നിന്ന് നമ്മളും രക്ഷപ്പെട്ടില്ല. ഈ ലോക്ക്ഡൗൺ കാലം നമുക്ക് ഒരുപാട് അനുഭവങ്ങളാണ് തരുന്നത്. ശരാശരി മലയാളിയുടെ ജീവിത വീക്ഷണത്തിലും ദിനചര്യയിലും ഇടപെടലുകളിലും ചില ഓർമപ്പെടുത്തലുകൾക്ക് വിധേയമാക്കുന്നു ഈ കൊറോണക്കാലം.

           വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം എന്നിവ ആരോഗ്യശുചിത്വവുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യശുചിത്വ പാലനത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശുചിത്വശീല അനുവർത്തനമാണ് ഇന്നത്തെ ആവശ്യം.
               വ്യക്തി ശുചിത്വവും ഇതുപോലെ തന്നെ പ്രധാനമാണ്. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. ആരോഗ്യം പോലെതന്നെ വ്യക്തി ആയാലും സമൂഹമായാലും ശുചിത്വം പ്രധാനം തന്നെ.
            ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും ചുറ്റുപാടുകളിൽ നിന്ന് മനസ്സിലാകും.
            വ്യക്തിശുചിത്വത്തിൽ പ്രാധാന്യം കല്പിക്കുന്ന മലയാളി എന്തുകൊണ്ട് പൊതുശുചിത്വത്തിനും പരിസരശുചിത്വത്തിനും പ്രാധാന്യം കൊടുക്കുന്നില്ല. നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് ഇതൊക്കെ.ആരും കാണാതെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുക, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി, തന്റെ കപടസാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ്.ഈ അവസ്ഥ തുടർന്നാൽ 'മാലിന്യകേരളം' എന്ന ബഹുമതിക്ക് നാം അർഹരാകേണ്ടി വരും. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. പകർച്ചവ്യാധികളാണ് ശുചിത്വമില്ലായ്മയ്ക്ക് നമുക്ക് കിട്ടുന്ന പ്രതിഫലം.
               വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമാക്കിയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ഹോട്ടലുകൾ, കച്ചവട സ്ഥാപനങ്ങൾ, മാർക്കറ്റുകൾ , സ്കൂളുകൾ, ലോഡ്ജുകൾ തുടങ്ങി എവിടെയെല്ലാം മനുഷ്യൻ പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയും ഉണ്ടാകും.


പരിസ്ഥിതിയുടെ പ്രാധാന്യം


ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തങ്ങളും ജീവിത സൗകര്യങ്ങളും കൂടി വരുന്നതോടെ പ്രകൃതി മനുഷ്യന്റെ ശത്രുവായിമാറി. വനങ്ങളില്ലാതായി വന്യജീവികൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങി. ഫ്ലാറ്റ് സമുച്ചയങ്ങൾ കെട്ടിപൊക്കാൻ വേണ്ടി നെൽപാടങ്ങൾ മണ്ണിട്ടു നികത്തി.ഫാക്ടറികളിൽ നിന്നുള്ള മലിന ജലം നദികളിലേക്ക് ഒഴുക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ അതിനെ ശത്രുവായി കാണുന്നതിലൂടെ പ്രകൃതിക്ക് മാത്രമല്ല നാശം സംഭവിക്കുന്നത് ഭൂമിയിലെ ജീവജാലങ്ങൾക്കു കൂടിയാണ്.

                 പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത യുവതലമുറ മനസ്സിലാക്കി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂളുകളിലേക്ക് കുട്ടികൾക്കായി ചെടികൾ സൗജന്യമായി നൽകുന്നതും പരിസ്ഥിതി ക്ലബ്ബുകൾ സൃഷ്ടിക്കുന്നതും.
                        പ്രകൃതി വിഭവങ്ങളുടെ ബുദ്ധിപൂർവ്വമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂർവ്വമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം തടയാനാകും. പ്രകൃതി ഒരു വരമാണ് .മനുഷ്യന് ലഭിച്ച ഏറ്റവും വലിയ വരം. പ്രകൃതിയിലെ വിഭവങ്ങളുപയോഗിച്ചേ മനുഷ്യന് ജീവിക്കാനാകൂ. പക്ഷെ അമിത ഉപയോഗം ആപത്താണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. നാം ചൂഷണം ചെയ്യുന്ന വസ്തുക്കൾ അതേ വേഗത്തിൽ പുനരുത്പാദിപ്പിക്കാൻ കഴിയണം.
                   കഴിഞ്ഞ തലമുറ നമുക്ക് കരുതി വച്ചു.അതുപോലെ നമ്മൾ അടുത്ത തലമുറയ്ക്കു വേണ്ടി കരുതി വെക്കാതെ പോകുന്നു. പ്രകൃതിയോട് കരുതലോടെയുള്ള സമീപനമാണ് ആവശ്യം. ജലസംരക്ഷണം, തരിശുഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നിവ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പുതിയ ഒരു ദിശാബോധം നൽകുന്ന വസ്തുതകളാണ്. നമോരുരത്തരും ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ പ്രകൃതിയെ നമുക്ക് തന്നെ സംരക്ഷിക്കാനാകും.
                        പ്ലാസ്റ്റിക്കാണ് പരിസ്ഥിതി മലിനീകരണത്തിന്റെ പ്രധാന കാരണം.അത് മണ്ണിൽ അലിഞ്ഞു ചേരാത്ത ഒരു വസ്തുവാണ്. പ്ലാസ്റ്റിക്കാണ് പ്രകൃതിയെ മലിനമാക്കുന്നത്. മനുഷ്യർ അത് എല്ലായിടത്തും വലിച്ചെറിയുന്നു. അത് മണ്ണിൽ അലിഞ്ഞു ചേരാതെ ആ മണ്ണിന്റെ ഗുണങ്ങളൊക്കെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം 2020 ജനുവരി 1 മുതൽ കേരളത്തിൽ നിരോധിച്ചിരിക്കുകയാണ്. 
             വ്യക്തിഗത വാഹന ഉപയോഗം കുറയ്ക്കുകയും പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധിക്കും. കാനഡ തുടങ്ങിയ ചില രാജ്യങ്ങൾ കാർബൺ വിമുക്ത പാദകൾ സൃഷ്ടിച്ചു.ഇതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കി.ഇരുവശങ്ങളിലും നിറയെ മരങ്ങളുള്ളതും വാഹനങ്ങളുടെ സാന്നിധ്യമില്ലാത്തതുമായ പാതകളാണ് കാർബൺ വിമുക്ത പാതകൾ. ഇത്തരം പാതകളിലൂടെ കാൽനടയായും സൈക്കിൾ യാത്രയായും മാത്രമേ പോകാഖലയിലെ പരിസ്ഥിതി വളരെ ശാന്തമുള്ളതും സന്തുലിതവുമായിരിക്കും. മരങ്ങളില്ലെങ്കിൽ ശുദ്ധവായു ലഭ്യമാവില്ല. ഡൽഹി പോലുള്ള നഗരങ്ങളിൽ വാഹന പുകമൂലം ശുദ്ധവായു ലഭ്യമല്ല.
                    ലോക്ക്ഡൗൺ കാലത്ത് വാഹനങ്ങൾ നിരത്തിലിറങ്ങാതായതോടെ ഡെൽഹി ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ

വായുമലിനീകരണം വളരെ കുറഞ്ഞതും ശ്രദ്ധേയമാണ്. നമ്മൾ ഉണ്ടാക്കുന്ന മാലിന്യമാണ് നമ്മുടെ അന്തകനാവുന്നതെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവേണ്ടിയിരിക്കുന്നു.


എ. വീണ
8-M ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം